ന്യൂയോര്‍ക്ക്: യു.എസിലെ കൊളറാഡോയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ തിങ്കളാഴ്ച നടന്ന വെടിവയ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു.

ഡെന്‍വറിന് സമീപം ബോള്‍ഡറിലെ കിങ് സൂപ്പര്‍ സ്റ്റോറിലാണ് സംഭവം നടന്നത്. സംഭവ സ്ഥലത്ത് ആദ്യമെത്തിയ പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഒരു പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായി അധികൃതര്‍ അറിയിച്ചു.

പോലീസ് ഉദ്യോഗസ്ഥനടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടതായി പോലീസ് സ്ഥീരികരിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സൂപ്പര്‍മാര്‍ക്കിറ്റില്‍ നിന്ന് കാലില്‍ നിന്ന് രക്തം ഒഴുകിയ നിലയില്‍ ഷര്‍ട്ട് ധരിക്കാത്ത ഒരാളെ പോലീസ് ഉദ്യോഗസ്ഥര്‍ പുറത്തെത്തിച്ചുവെങ്കിലും ഇയാളാണോ പ്രതിയെന്ന കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.