മനോരമയുടെ രണ്ടാം ഘട്ട പ്രീപോള്‍ സര്‍വേ ഫലങ്ങള്‍ വന്നപ്പോള്‍ യു ഡി എഫിനു മുന്‍തൂക്കം. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നിവടങ്ങളില്‍ നടത്തിയ ആദ്യഘട്ടത്തില്‍ എല്‍ ഡി എഫിന് തുടര്‍ഭരണമെന്നായിരുന്നു സര്‍വേ ഫലം. ഇപ്പോള്‍, രണ്ടാം ഘട്ട സര്‍വേ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഞെട്ടിയിരിക്കുന്നത് യു ഡി എഫ് ആണ്. മലപ്പുറവും പാലക്കാടും തൃശൂരും ഇടുക്കിയും ആയിരുന്നു ജില്ലകള്‍. ഇവിടങ്ങളില്‍ യു ഡി എഫ് ജയിക്കുമെന്നാണ് മനോരമ പ്രവചിക്കുന്നത്. ഇതോടെ ഇലക്ഷന്‍ ട്രന്‍ഡ് ഇഞ്ചോടിഞ്ഞ് പോരാട്ടത്തിന്റെ സൂചനകളുടേതായി.
താരമണ്ഡലമായ പാലക്കാട് യു.ഡി.എഫ് വിജയിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. പാലക്കാട്ടെ രണ്ട് സീറ്റിലും ബി.ജെ.പി കണ്ണുവയ്ക്കുന്നുണ്ട്. പാലക്കാട്ട് ഇ. ശ്രീധരനാണ് മത്സരിക്കുന്നത്. മലമ്ബുഴയില്‍ കൃഷ്ണകുമാറും. ഇവിടം രണ്ടും ബി.ജെ.പിക്ക് ലഭിക്കില്ലെന്നാണ് സര്‍വേയില്‍ പറയുന്നത്. പാലക്കാട് 5.38 ശതമാനം വോട്ടുകളുടെ ആധിപത്യമാണ് യു.ഡി.എഫിനുള്ളത്. പാലക്കാടിനെ യു.ഡി.എഫിന്റെ കയ്യില്‍ നിലനിര്‍ത്തുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. എന്നാല്‍, ഇ. ശ്രീധരന്‍്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനു മുന്‍പ് നടത്തിയ സര്‍വേ ഫലമാണിതെന്ന് മനോരമ തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മെട്രോമാന്‍്റെ കടന്നുവരവിന് ശേഷം പാലക്കാടുള്ള ജനങ്ങളുടെ അഭിപ്രായങ്ങളില്‍ മാറ്റം വന്നിട്ടുണ്ടാകാമെന്നാണ് കണക്കുകൂട്ടല്‍.
തൃശൂരും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സ്ഥലമാണ്. ഇവിടെ എല്‍ഡിഎഫ്-8, യുഡിഎഫ് – 5, എന്‍ഡിഎ-0 എന്നിങ്ങനെയാണ് വിജയസാധ്യത. തൃശൂരില്‍ സുരേഷ് ഗോപിയും ഇരിങ്ങാലക്കുടയില്‍ ജേക്കബ് തോമസും ബിജെപിക്ക് വേണ്ടി ചലമുണ്ടാക്കില്ലെന്നും സര്‍വേ പറയുന്നു.