തിരുവനന്തപുരം: 77-ാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജന്മദിനാശംസകള്‍ നേര്‍ന്നു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചത്.

രാഷ്ട്രീയ മര്യാദയുടെ കാര്യത്തില്‍ പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും അനുകരണീയമാണെന്നും വിമര്‍ശനങ്ങളില്‍ പോലും ഇരുവരും പരസ്പരം ബഹുമാനം പാലിക്കാറുണ്ടെന്നും പലരും അഭിപ്രായം രേഖപ്പെടുത്തി. രാഷ്ട്രീയ മര്യാദ എന്താണെന്ന് കോണ്‍ഗ്രസ്‌കാര്‍ പിണറായി വിജയനെ കണ്ട് പഠിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 35000 ലൈക്കടിച്ച പോസ്റ്റ് ഇതിനോടകം 556 പേര്‍ പങ്കിട്ടു.