ബിജെപി അധികാരത്തിലെത്തിയാല്‍ ഉത്തര്‍പ്രദേശ് മാതൃകയില്‍ ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ. ദേവസ്വം ബോര്‍ഡ് സംവിധാനം നിര്‍ത്തി, ബോര്‍ഡിനെ വിശ്വാസികള്‍ക്ക് വിട്ടുനല്‍കും.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച്‌ ‘ഇടതുപക്ഷ സര്‍ക്കാരിനെതിരെ എന്‍ഡിഎ കുറ്റപത്രം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗൗഡ. ലൗ ജിഹാദ് കേസുകള്‍ കേരളത്തില്‍ കൂടുതലാണെന്നും ക്രിസ്ത്യന്‍ വിഭാഗത്തെയാണ് ലക്ഷ്യമിടുന്നതെന്നും ഗൗഡ ആരോപിച്ചു.