നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വി എസ് അച്യുതാനന്ദന്റെ അഭാവം അറിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വിഎസ് കേരളം നിറഞ്ഞു നിന്ന് പ്രവര്‍ത്തിച്ചയാളാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അനുവദിക്കാത്തതു കൊണ്ടാണ് പ്രവര്‍ത്തന രംഗത്ത് ഇല്ലാത്തതെന്നും പിണറായി വ്യക്തമാക്കി.
ആഴക്കടല്‍ വിവാദത്തില്‍ ഗൂഢാലോചനയാണ് നടന്നത്. മല്‍സ്യത്തൊഴിലാളി സമൂഹത്തിലുള്ള എല്‍ഡിഎഫ് സ്വാധീനം തകര്‍ക്കാനാണ് ശ്രമിച്ചത്. ഇഎംസിസി പ്രതിനിധി സ്ഥാനാര്‍ഥിയായതോടെ സംശയം ബലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. എന്‍.പ്രശാന്തിനെയല്ല ഇക്കാര്യത്തില്‍ പ്രാഥമികമായി സംശയിക്കുന്നത്, അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.