പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതികളും ക്രമക്കേടുകളും തുറന്ന് കാട്ടി എന്‍ഡിഎ കുറ്റപത്രം പുറത്തിറക്കി. ശബരിമല മുതല്‍ പിന്‍വാതില്‍ നിയമനം വരെയുള്ള കുറ്റകൃത്യങ്ങളടങ്ങിയ കുറ്റപത്രം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പുറത്തിറക്കി.

ശബരിമലയില്‍ സ്ത്രീകളെ ഒളിച്ചുകടത്തല്‍, സ്വര്‍ണക്കടത്തും ദൂര്‍ത്തും അഴിമതിയും, മാധ്യമങ്ങളെ പുറത്താക്കല്‍, ഏകാധിപതി ഭരണം, പോലീസിന്റെ കൊള്ളയും കൊലയും അതിക്രമങ്ങളും, പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണങ്ങള്‍, രാഷ്ട്രീയ കൊലപാതകങ്ങള്‍, അക്രമങ്ങളും മോഷ്ടാക്കളും നിറഞ്ഞാടി, പോലീസിനെ രാഷ്ട്രീയവത്കരിക്കല്‍, പയ്യന്നൂരിലെ ചിത്രലേഖയ്ക്ക് ഭ്രഷ്ട് കല്‍പിക്കല്‍, ഓഖിയും പ്രളയവും തട്ടിപ്പും, നടുവൊടിച്ച സാമ്ബത്തിക പ്രതിസന്ധി, ധൂര്‍ത്തും ആര്‍ഭാടവും, കിഫ്ബിയും പെരുംനുണകളും, ഭവനപദ്ധതിയിലെ മറിമായം, ലൈഫ്മിഷന്‍ അഴിമതി, അഴിമതി നിറഞ്ഞ ഹരിതകേരളം, വിഴിഞ്ഞം തുറമുഖം അടക്കം മുടന്തുന്ന പദ്ധതികള്‍, സ്പ്രിങ്ക്‌ളര്‍ അഴിമതി, കൊറോണയും തകിടം മറിഞ്ഞ പ്രതിരോധ പ്രവര്‍ത്തനവും, നെയ്യാറ്റിന്‍കരയിലെ രാജന്റെ മരണം, ഭൂമി കയ്യേറ്റം, മദ്യശാലകളുടെ മദനോത്സവം, നാണം കെടുത്തിയ മന്ത്രിമാര്‍, സെക്രട്ടേറിയറ്റിലെ ഫയല്‍ കത്തിക്കല്‍, പ്രവാസികളായ പുനലൂരിലെ സുഗതനും ആന്തൂരിലെ സാജനും രാജനും ആത്മഹത്യ ചെയ്യേണ്ടി വന്നത്, ജിഷ്ണുപ്രണോയിയുടെ ആത്മഹത്യ, കാര്‍ഷിക മേഖല തകര്‍ത്തത്, തകര്‍ന്നടിഞ്ഞ പൊതുമേഖല, നഷ്ടത്തിലാക്കിയ കെഎസ്‌ആര്‍ടിസി, സെന്‍കുമാര്‍-ജേക്കബ് തോമസ് എന്നിവരോടുള്ള സര്‍ക്കാര്‍ സമീപനം, പിന്‍വാതില്‍ നിയമനം തുടങ്ങിയവയുടെ യഥാര്‍ത്ഥ്യം തുറന്നുകാട്ടുന്നതാണ് കുറ്റപത്രം.
മന്ത്രി സദാനന്ദ ഗൗഡ, സംസ്ഥാന പ്രഭാരി സി.പി.രാധാകൃഷ്ണന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ.ജോര്‍ജ്ജ് കുര്യന്‍, സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് എന്നിവരും സന്നിഹിതരായിരുന്നു.

ശബരിമല വേട്ട
ദൈവം വേണ്ട. അമ്ബലം വേണ്ട. തീര്‍ത്ഥാടനവും പ്രാര്‍ത്ഥനയും വേണ്ടെന്ന് പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റുകാരുടെ രാക്ഷസീയപെരുമാറ്റം. അതാണ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ ഉണ്ടായത്. കോടതിവിധിയെ മറയാക്കി അയ്യപ്പഭക്തരെ വേട്ടയാടാനും ശബരിമലയെ പരമ പവിത്രമായി ഭക്തര്‍ കണക്കാക്കുന്ന വിശ്വാസികളെ അടിച്ചൊതുക്കാനും തടവിലിടാനും തയ്യാറായ മുഖ്യമന്ത്രിയാണല്ലോ പിണറായി വിജയന്‍. ആചാരങ്ങളെല്ലാം ലംഘിക്കാനുള്ളതാണെന്ന് പ്രസ്താവിച്ച മുഖ്യമന്ത്രി കിട്ടേണ്ടത് കിട്ടിയപ്പോള്‍ മട്ടുമാറ്റി. ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്കെതിരെ എടുത്ത കള്ളക്കേസുകളില്‍ കമ്മ്യൂണിസ്റ്റുകാര്‍ അതിന്റെ പേരില്‍ ഇപ്പോഴും അഭിമാനിക്കുകയാണ്.
ശബരിമലയുടെ പ്രസക്തി നഷ്ടപ്പെടാനള്ള പ്രവര്‍ത്തനത്തിന് കൂട്ടുനിന്നവരാണ് കോണ്‍ഗ്രസ്സുകാര്‍. അവരും കമ്മ്യൂണിസ്റ്റുകാരും ഇപ്പോള്‍ ശബരിമല ചര്‍ച്ചാവിഷയമാക്കുന്നത് വോട്ടിനുവേണ്ടി മാത്രമാണ്. ജനങ്ങളത് തിരിച്ചറിയുകതന്നെ ചെയ്യും. ക്ഷേത്രഭരണം അവിശ്വാസികളുടെ കയ്യിലെ കളിപ്പാവയായിക്കൂടാ.

എല്ലാം അശ്ലീലമയം

ബാര്‍കോഴയും സോളാര്‍ തട്ടിപ്പുമായിരുന്നു അഞ്ചുവര്‍ഷം മുമ്ബത്തെ മുഖ്യ പ്രചരണായുധം. അഴിമതിരഹിത ഭരണമെന്നായിരുന്നു വാഗ്ദാനം. എല്‍ഡിഎഫ് അധികാരത്തില്‍ വരട്ടെ എല്ലാം ശരിയാകും എന്ന വാഗ്ദാനം നടത്തിയവര്‍ക്ക് ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പ്‌ക്ഷെ യുഡിഎഫ് ഭരണത്തെപ്പോലും കവച്ചുവയ്ക്കുന്ന ധൂര്‍ത്തും ദുര്‍ഭരണവും അഴിമതിയും ഇവര്‍ അലങ്കാരമാക്കി.ഭരണകേന്ദ്രം അശ്ലീലമാക്കി.
ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് സരിതയാണ് താരമെങ്കില്‍ പിണറായി വിജയന്റെ തണലില്‍ സ്വപ്‌ന നിറഞ്ഞാടി. മുഖ്യമന്ത്രിയുടെ ഓഫീസ് പണ്ടത്തെപ്പോലെ നെറികേടുകളുടെ താവളമാക്കി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതി പട്ടികയിലാണ്. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറിയും സഹമന്ത്രിയും അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ കയ്യുംകെട്ടി നില്‍ക്കേണ്ടിവന്നു. മുമ്ബൊരുകാലത്തും നിയമസഭാ സ്പീക്കര്‍ ആരോപണങ്ങളുടെ ചുഴിയില്‍പെട്ടിരുന്നില്ല. പിണറായി ഭരണത്തിനിടയില്‍ അതും സംഭവിച്ചു. എല്ലാം അശ്ലീലമയം.

ആട്ടിയിറക്കുന്നു

കേരളത്തിന്റെ തുടക്കകാലം മുതലുള്ള പതിവായിരുന്നു മന്ത്രിസഭാ യോഗങ്ങള്‍ക്ക് ശേഷം തീരുമാനങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് വാര്‍ത്താ ലേഖകര്‍ക്ക് വിശദീകരിച്ചുകൊടുക്കുക എന്നത്. ഇ.എം.എസ്. മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ള എല്ലാ മുഖ്യമന്ത്രിമാരും ആ പതിവ് പിന്തുടര്‍ന്നിരുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ വെറുതെ വായിക്കുക മാത്രമല്ല ആ പത്രസമ്മേളനങ്ങളില്‍ നടന്നിരുന്നത്. ഭരണത്തെക്കുറിച്ചുള്ള ഒരു കാര്യവിചാരമായിരുന്നു അവ. ഭരണത്തിന്റെ എല്ലാ കാര്യങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കാം. അദ്ദേഹത്തെ ചോദ്യം ചെയ്യാം. ജനങ്ങള്‍ക്ക് ചോദിക്കേണ്ട ചോദ്യങ്ങളാണ് വാര്‍ത്താ ലേഖകര്‍ ചോദിക്കുന്നത്. അദ്ദേഹം മറുപടി നല്‍കുമ്ബോള്‍ ജനങ്ങള്‍ക്കുള്ള മറുപടിയായാണ് മാറുന്നത്. ആ ജനാധിപത്യ പ്രക്രിയയാണ് പിണറായി തുടക്കത്തില്‍ തന്നെ തകിടം മറിച്ചത്. അദ്ദേഹത്തിന് ആവശ്യമുള്ളപ്പോള്‍ മാത്രം പത്രക്കാരെ കാണുകയും അദ്ദേഹത്തിന് പറയാനുള്ളത് മാത്രം മാത്രം പറയുകയും അല്ലാത്തപ്പോള്‍ അവരെ ആട്ടിയകറ്റുകയും ചെയ്യുന്ന ഏകാധിപത്യ സ്വഭാവമാണ് പിണറായിക്ക്. പിണറായി മുഖ്യമന്ത്രിയായിക്കഴിഞ്ഞപ്പോള്‍ പത്രക്കാര്‍ അദ്ദേഹത്തിന് ശല്യമായി മാറി. തിരുവനന്തപുരത്ത് വാര്‍ത്തയെടുക്കാനെത്തിയ വാര്‍ത്താലേഖകരെ കടക്കുപുറത്ത് എന്ന് ആക്രോശിച്ച്‌ ആട്ടിയിറക്കുകയാണ് പിണറായി ചെയ്തത്. പത്രക്കാരെ മാത്രമല്ല സാധാരണക്കാരെയും പാവങ്ങളെയും അദ്ദേഹം തന്റെ അടുക്കല്‍ നിന്നും ആട്ടിയിറക്കിയിരിക്കുന്നു.

ഏകാധിപതി

സാധാരണക്കാരോട് തെല്ലും മമത ഇല്ലാത്ത ഈ ശൈലി അദ്ദേഹത്തിന്റെ മാത്രമല്ല സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും തെളിഞ്ഞു കാണാം. ധനമന്ത്രിയും വ്യവസായ മന്ത്രിയും റാങ്കുജേതാക്കളെ ആക്ഷേപിച്ചത് കണ്ടതാണല്ലോ.
സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഓഖി കൊടുങ്കാറ്റ് നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ നടുക്കടലില്‍ കെണിയില്‍പ്പെടുത്തിയപ്പോള്‍ അവര്‍ക്കെന്തു സംഭവിച്ചു എന്നറിയാതെ മനം നൊന്തു നിലവിളിക്കുകയായിരുന്ന തീരത്തെ ജനങ്ങളെ നേരിട്ട് ചെന്ന് ഒന്ന് ആശ്വസിപ്പിക്കാന്‍ സംസ്ഥാനത്തിന്റെ ഭരണാധിപനായ മുഖ്യമന്ത്രി സമയം കണ്ടെത്താതിരുന്നത് പാവങ്ങളോടുള്ള പുച്ഛം കാരണമാണ്. സെക്രട്ടേറിയേറ്റില്‍ നിന്ന് മൂന്നോ നാലോ കിലോമീറ്റര്‍ മാത്രം അകലെയുള്ള തീരപ്രദേശത്തേക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയില്ല. പിന്നീട് എല്ലാം കഴിഞ്ഞ് ഒരു ആപത്തു വന്നപ്പോള്‍ സര്‍ക്കാര്‍കൈവിട്ടു കളഞ്ഞതിന്റെ രോഷത്തില്‍ തിളച്ചു മറിയുകയായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്കിടയിലേക്ക് സാന്ത്വനത്തിന്റെ നാടകം കളിക്കാന്‍ അദ്ദേഹമെത്തി. രോഷാകുലരായ ജനങ്ങള്‍ പിണറായിയെ ഓടിച്ചുവിട്ടു. സ്വന്തം വാഹനം ഉപേക്ഷിച്ച്‌ മറ്റൊരു വാഹനത്തില്‍ അദ്ദേഹത്തിന് രക്ഷപ്പെടേണ്ടിവന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രി മുന്‍പെങ്ങും ഇങ്ങനെ ജനങ്ങളെ പേടിച്ച്‌ ഓടിപ്പോവേണ്ടിവന്നിട്ടില്ല.

കോലംകെട്ട ആഭ്യന്തരം

മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പാണ് ഏറ്റവും കൂടുതല്‍ കുത്തഴിഞ്ഞു കിടക്കുന്നത്. പോലീസില്‍ മുഖ്യമന്ത്രിക്ക് ഒരു നിയന്ത്രണവുമില്ല. കൊള്ളയും കൊലപാതകങ്ങളും പോലീസ് അതിക്രമങ്ങളും നിത്യസംഭവമായി മാറി.. എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടപോലെയാണ് പോലീസിന്റെ അഴിഞ്ഞാട്ടം.
ചങ്ങല പൊട്ടിച്ച പോലീസ് സാധാരണക്കാരായ ജനങ്ങളുടെ മേല്‍ തേര്‍വാഴ്ച നടത്തുന്നു. നിരവധിസാധു മനുഷ്യരാണ് പിണറായി ഭരണമേറ്റ ശേഷം പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. പോലീസിന്റെ മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ ആത്മഹത്യചെയ്തവര്‍ നിരവധി. ജനകീയ സമരങ്ങളെ പിണറായി സര്‍ക്കാര്‍ ചോരയില്‍ മുക്കിക്കൊല്ലുന്നു. ജനകീയ വിഷയങ്ങളില്‍ പ്രതിഷേധിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സാധാരണ ജനങ്ങളുടെയും മേല്‍ പോലീസ് നരനായാട്ട് നടത്തുന്നു.
ഒന്നുകില്‍ നിഷ്‌ക്രിയത്വം അല്ലെങ്കില്‍ അതിക്രമം. ഇതാണ് അവസ്ഥ പോലീസ് മാന്യമായി പെറുമാറണമെന്നും അതിര് ലംഘിക്കരുതെന്നും മുഖ്യമന്ത്രി ഇടയ്ക്കിടെ ഉപദേശിക്കുന്നുണ്ടെങ്കിലും ആരും ചെവിക്കൊള്ളുന്നില്ല. ഡിജിപി ലോക്‌നാഥ് ബഹ്‌റ പോലീസുകാര്‍ക്ക് ഇടയ്ക്കിടെ ക്ലാസ് എടുക്കുകയും പെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതനുസരിച്ച്‌ പോലീസിന്റെ അതിക്രമങ്ങള്‍ കൂടുകയാണ്. പോലീസ് കസ്റ്റഡിയിലെടുക്കുന്നയാള്‍ ജീവനോടെ തിരിച്ചുവന്നാല്‍ ഭാഗ്യം എന്നായി മാറിയിരിക്കുന്നു. പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ പോലും പേടിച്ച്‌ ആളുകള്‍ പോയി ആത്മഹത്യ ചെയ്യുന്ന അത്യന്തം ഭീകരമായ അവസ്ഥയിലാണ് സംസ്ഥാനം എത്തി നില്‍ക്കുന്നത്.
പോലീസിനെ പൂര്‍ണ്ണമായും രാഷ്ട്രീയവത്ക്കരിക്കുകയും മര്‍ദ്ദന ഉപകരണമാക്കി മാറ്റുകയും ചെയ്തതാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണം. ഭരണത്തിന്റെ ഫാസിസ്റ്റ് സ്വഭാവം പോലീസിലേക്കും പകര്‍ന്നു.സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുടെ താത്പര്യമനുസരിച്ചാണ് പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. അവര്‍ക്ക് വിധേയത്വം സംസ്ഥാനത്തോടും സേനയോടുമല്ല. ഈ നേതാക്കളോടാണ്. സംരക്ഷകരായി നേതാക്കള്‍ ഉള്ളതിനാല്‍ എന്തു തോന്ന്യാസം കാണിച്ചാലും കുഴപ്പമില്ല എന്ന അവസ്ഥ വന്നു. പോലീസ് പൊതുജനങ്ങളോട് മൃഗീയമായി പെരുമാറുന്നതിന് കാരണമിതാണ്.പോലീസ് സാധാരണക്കാരെ തല്ലിച്ചതയ്ക്കും. ലോക്കപ്പിലിട്ട് ചവിട്ടിക്കൊല്ലും, അതേ സമയം സിപിഎം അക്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുകയും ചെയ്യും.

കെട്ടഴിച്ചു വിട്ട പോലീസ്

കേരളത്തിലെ ഇടതുസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ സമ്മാനമാണ് വരാപ്പുഴയിലെ ശ്രീജിത്തിന്റെ ക്രൂരമായ കസ്റ്റഡി മരണം. ഇത് യാദൃശ്ചികമായി ഉണ്ടായ ഒറ്റപ്പെട്ട സംഭവമല്ല. പിണറായി സര്‍ക്കാരിന്റെ മനുഷ്യത്വഹീനവും നിഷ്ഠൂരവും കനിവില്ലാത്തതുമായ ഭരണശൈലിയുടെ സ്വാഭാവികമായ ഫലമാണ് ഈ കസ്റ്റഡി മരണം. എതിരാളികളെ ഒതുക്കാന്‍ പോലീസിനെ കെട്ടഴിച്ചു വിട്ടതിന്റെ ഫലം. പോലീസ് എന്തുചെയ്താലും ചോദിക്കാനും പറയാനും ആരുമില്ല എന്ന അസവ്ഥ ഉണ്ടായതിന്റെ ഫലം. സിപിഎം പ്രാദേശിക നേതാക്കളുടെ ഏറാന്‍മൂളികളാക്കി പോലീസിനെ മാറ്റി. അവരുടെ ആജ്ഞ അനുസരിക്കലായി പോലീസിന്റെ പണി.
വണ്ടൂരില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത അബ്ദുള്‍ ലത്തീഫ് എന്നയാളെ സ്‌റ്റേഷനിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തലശേരി പോലീസ് സ്‌റ്റേഷനില്‍ തമിഴ്‌നാട് ആണ്ടിപ്പെട്ടി സ്വദേശി കാളിമുത്തു മരിച്ചു. എറണാകുളത്ത് ചേരാനെല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഷഹീര്‍ എന്ന യുവാവ് ലോക്കപ്പില്‍ കൊല്ലപ്പെട്ടു. കാസര്‍കോട് സന്ദീപ് എന്ന ഓട്ടോറിക്ഷാ െ്രെഡവര്‍ കസ്റ്റഡിയില്‍ മരണടമഞ്ഞു. നെടുങ്കണ്ടത്ത് രാജകുമാറിനെ സ്‌റ്റേഷനില്‍ ചതച്ചരച്ചാണ് കൊന്നത് കേരളത്തിന് നാണക്കേടുണ്ടാക്കിയതാണ് വിദേശ വനിതയുടെ കൊലപാതകം.
തിരുവനന്തപുരത്ത് പാങ്ങോട്ട് ഒരു യുവതിയുടെ വിവാഹ നിശ്ചയത്തിന് പോയ പിതാവിനെയും ബന്ധുക്കളെയും അറസ്റ്റു ചെയ്ത് ലോക്കപ്പിലിട്ടടച്ച്‌ വിവാഹ നിശ്ചയം തന്നെ മുടക്കി വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന വാഹനം മറ്റൊന്നില്‍ ഉരസിയതിന്റെ പേരിലാണ് പോലീസ് ഈ വീരസ്യം കാട്ടിയത്.
ആലപ്പുഴയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസ് ഒരു ബൈക്കുയാത്രികനെ പിടികൂടാന്‍ ജീപ്പു കുറുകെയിട്ട് കാണിച്ച സാഹസത്തിനിടയില്‍ കൊല്ലപ്പെട്ടത് രണ്ടുപേര്‍. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് പോയി ബൈക്കില്‍ മടങ്ങുകയായിരുന്ന സാധുകുടുംബമാണ് പോലീസിന്റെ ഈ ക്രൂരതയില്‍പ്പെട്ടത്. കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന്‍ വിനോദിനെ പോലീസ് വലിച്ചു താഴെയിട്ടതിനെതുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റു. മലപ്പുറത്ത് താനൂരില്‍ സിഐ ഓഫീസില്‍ മൂന്നു യുവാക്കളെ അടിവസ്ത്രം മാത്രം ഇടുവിച്ച്‌ നൃത്തം ചെയ്യിച്ചു. ആറ്റിങ്ങല്‍ സ്വദേശിയായ യുവാവിനെ മൂവാറ്റുപുഴ പോലീസ് മോഷണക്കുറ്റം ചുമത്തി തല്ലിച്ചതച്ചത് വലിയ ജനകീയ പ്രതിഷേധം ക്ഷണിച്ചുവരുത്തി.കൊച്ചിയില്‍ കടല്‍ത്തീരത്ത് വിശ്രമിക്കാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കുടുംബത്തിനും പോലീസ് അതിക്രമത്തിന്റെ രുചി അറിയേണ്ടിവന്നു. കോഴിക്കോട് അര്‍ദ്ധരാത്രി ലേഡീസ് ഹോസ്റ്റലിന് സമീപം എസ്.ഐയെ സംശയാസ്പദമായ നിലയില്‍ കണ്ടത് ചോദിച്ചതിന് ദളിത് ബാലനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. അത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹം നടത്തിയ അമ്മയെ രാത്രിയില്‍ സമരപ്പന്തലില്‍ കയ്യേറി പോലീസ് വലിച്ചിഴച്ചുകൊണ്ടുപോയി.
മുടിനീട്ടി വളര്‍ത്തിയതിനാണ് തൃശൂര്‍ വടക്കാഞ്ചേരിയിലെ വിനായകന്‍ എന്ന ദളിത് യുവാവിനെ പോലീസ് പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചത്. വിനായകന്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ചു. കോഴിക്കോട്ട് അത്തോളി പോലീസ് അനൂപ് എന്ന ഓട്ടോ െ്രെഡവറെപിടികൂടി ന്ഗനനാക്കി മര്‍ദ്ദിച്ചു.

രാഷ്ട്രീയ കൊലകള്‍ തുടര്‍ക്കഥ

ഇടതു മുന്നണിയുടെ ഭരണകാലത്ത് കൊലയാളി സംഘങ്ങള്‍ക്ക് സുവര്‍ണ്ണ കാലമാണ്. ഒരു വശത്ത് സിപിഎം തകര്‍ക്കുന്നു. ഒരു കൊല നടത്തിക്കഴിഞ്ഞാല്‍ അവര്‍ക്ക് വീര പരിവേഷമാണ്. പാര്‍ട്ടി അവന്റെ കുടുംബത്തിന് സംരക്ഷണം നല്‍കും. ആശ്രിതര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലി നല്‍കും. കേസ് നടത്താനും കുടുംബത്തെ സഹായിക്കാനും ഫണ്ട് പിരിവ് നടത്തും. കൊലയാളി സംഘങ്ങള്‍ക്ക് വേണ്ടി കോടികളാണ് പിരിക്കുന്നത്. പിണറായി അധികാരമേറ്റ ദിവസം തന്നെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും തുടക്കമായി. ഒറ്റ രാത്രി രണ്ടുപേരെ വെട്ടിക്കൊന്നു. സിപിഎം പ്രവര്‍ത്തകന്‍ ഏഴിമല കുരുവിലെ സി.വി. ധനരാജ് കൊല്ലപ്പെട്ടു. ബിജെപി പ്രവര്‍ത്തകനായ രാമചന്ദ്രന്‍ കൊല്ലപ്പെട്ടു.
നാദാപുരത്ത് കോടതി വെറുതെവിട്ട യൂത്തുലീഗ് പ്രവര്‍ത്തകന്‍ അസ്ലം കൊല്ലപ്പെട്ടു. പ്രതികള്‍ സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകനായ രമിത്(26) കൊല്ലപ്പെട്ടു. പാലക്കാട്ട് പട്ടിക ജാതിക്കാരായ രാധാകൃഷ്ണനും വിമല ദേവിയും സിപിഎം പ്രവര്‍ത്തകര്‍ വീടിന് തീവച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടു.
മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ അണ്ടല്ലൂര്‍ സന്തോഷിനെ (ബിജെപി) വീട്ടില്‍ കയറി വെട്ടിക്കൊന്നു. സമാധാന ചര്‍ച്ച കണ്ണൂരില്‍ നടക്കുന്നതിനിടയില്‍ തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ നിര്‍മല്‍ ബാലനെ (20 ) വെട്ടിക്കൊന്നു. ആര്‍എസ്‌എസ് രാമന്തളി (കണ്ണൂര്‍) മണ്ഡല്‍ കാര്യവാഹ് ചൂരക്കാട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരത്ത് ശ്രീകാര്യത്ത് കല്ലമ്ബള്ളി വിനായക നഗറില്‍ ആര്‍എസ്‌എസ് കാര്യവാഹ് രാജേഷിനെ(34) സിപിഎമ്മുകാര്‍ വെട്ടിക്കൊന്നു. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ഗുരുവായൂര്‍ ചാവക്കാട് അനി കടവള്ളി ലക്ഷം വീട് കോളനിയില്‍ വടക്കേ തരകത്ത് അംബികയുടെ മകന്‍ ആനന്ദ് (28)കൊല്ലപ്പെട്ടു. തശൂര്‍ ജില്ലയിലെ കയ്പമംഗലത്ത് സിപിഎം സൃഷ്ടിച്ച സംഘട്ടനത്തിനിടയില്‍ പിടിച്ചുമാറ്റാന്‍ ചെന്ന സതീശന്‍ (47) മരണമടഞ്ഞു. കണ്ണൂര്‍ പേരാവൂരിനടുത്ത് കൊമ്മേരിയില്‍ എബിവിപി പ്രവര്‍ത്തകന്‍ കോളയാട് ആലപ്പറമ്ബില്‍ ശ്യാമപ്രസാദിനെ (24) വെട്ടിക്കൊന്നു. മണ്ണാര്‍ക്കാട് വസ്ത്ര വ്യാപാരം നടത്തുകയായിരുന്ന യൂത്തുലീഗ് പ്രവര്‍ത്തകനെ കടയില്‍കയറി കുത്തിക്കൊന്നു.മാഹിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ഓട്ടോ െ്രെഡവറുമായ പെരിങ്ങാടി പറമ്ബത്ത് സി ഷമേജ് (36) വെട്ടേറ്റു മരിച്ചു. സംഘര്‍ത്തിനിടയില്‍ ചില സിപിഎമ്മുകാരും മരണപ്പെട്ടു. വെഞ്ഞാറമൂട്ടില്‍ രണ്ടു സിപിഎമ്മുകാരെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ്സുകാരാണ് പ്രതികള്‍.

അക്രമികളും മോഷ്ടാക്കളും താവളമാക്കി

ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കേരളത്തിന്റെ ക്രമസമാധാന നില പാടെ തകര്‍ന്നു. അക്രമങ്ങളും, കൊലപാതകങ്ങളും, കവര്‍ച്ചകളും നിത്യസംഭവമായി മാറി. അഴിഞ്ഞാടുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ ഭീതിയിലാഴ്ത്തി. മറ്റു സംസ്ഥാനത്തു നിന്നുള്ള കൊലപാതകികളും അക്രമികളും മോഷ്ടാക്കളും കേരളത്തെ അവരുടെ താവളമാക്കി മാറ്റിയിരിക്കുന്നു. അര്‍ദ്ധരാത്രിയില്‍ കവര്‍ച്ചാ സംഘങ്ങള്‍ വീടുകളില്‍ കടന്നുകയറി കൊള്ളയും കൊലയും നടത്തി. കാസര്‍കോട്ട് റിട്ട. അദ്ധ്യാപികയെ കഴുത്തറുത്തുകൊന്നു. കൊച്ചിയില്‍ വീട്ടുകാരെ ആക്രമിച്ചുള്ള കവര്‍ച്ചാ പരമ്ബര നടന്നു. ഗുണ്ടാ വിളയാട്ടം സര്‍വ്വ സാധാരണമായി. കിളിമാനൂരില്‍ റേഡിയോ ജോക്കി രാജേഷിനെ സ്റ്റുഡിയോയില്‍ കയറി വെട്ടിക്കൊന്നത് ഉദാഹരണം. മാറനല്ലൂരില്‍ സജികുമാറിനെ വീടുകയറി ആക്രമിച്ചു കൈകാലുകള്‍ തകര്‍ത്തു. നെയ്യാറ്റിന്‍കരയില്‍ കമുകിന്‍കോട് പള്ളിപ്പെരുനാളിന് പോലീസുകാരനും ഗുണ്ടാ ആക്രമണത്തിനിരയായി.
വിശന്നപ്പോള്‍ അല്‍പം അരി എടുത്തതിന് മധുവെന്ന പാവപ്പെട്ട ഒരു ആദിവാസി യുവാവിനെ പിടിച്ചുകെട്ടി അടിച്ചു കൊന്ന സംഭവം പോലും കേരളത്തിലുണ്ടായി. വയറൊട്ടി എല്ലുന്തിയ മധു എന്ന ആദിവാസിയുവാവിന്റെ കൊലപാതകം കേരളത്തിന്റെ മനഃസാക്ഷിയെ വല്ലാതെ വേദനിപ്പിച്ച സംഭവമാണ്.

സ്ത്രീ പീഡനം തുടര്‍ക്കഥ

സ്ത്രീപീഡനങ്ങളുടെയും ദളിത്പീഡനങ്ങളുടെയും പെരുമഴക്കാലമാണ് പിണറായി സര്‍ക്കാരിന് കീഴിലുണ്ടായതിന് ഇനിയൊരു യുവതിക്കും തലയിണക്കീഴില്‍ വാക്കത്തി വച്ചു കിടക്കേണ്ടിവരില്ലെന്ന് പറഞ്ഞ് മുതലക്കണ്ണിരൊഴുക്കി, പെരുമ്ബാവൂരിലെ ജിഷാ വധം വിറ്റ് വോട്ടാക്കി അധികാരത്തിലെത്തിയവരാണ് ഇടതുസര്‍ക്കാര്‍. പക്ഷേ അവരുടെ ഭരണത്തില്‍ പ്രായപൂര്‍ത്തിയാകാത്തകുട്ടികളും വയോവൃദ്ധകളും ഒരുപോലെ പീഡിപ്പിക്കപ്പെടുകയാണ്.
മൂന്നു വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ 90 വയസ്സുള്ള വയോവൃദ്ധകള്‍വരെ പീഡിപ്പിക്കപ്പെട്ടു. ഞെട്ടിപ്പിക്കുന്ന കാര്യം മിക്കവാറും സ്ത്രീ പീഡനകേസുകളില്‍ നിയമപാലകരായ പോലീസ് പീഡകരോടൊപ്പം ചേര്‍ന്ന് അവര്‍ക്ക് സംരക്ഷണം നല്‍കി എന്നതാണ്.
വടക്കാഞ്ചേരിയില്‍ യുവതി ക്രൂരമായ പീഡനത്തിനിരയായ വിവരം ലോകത്തെ അറിയിച്ചത്. സിപിഎം സഹയാത്രികയായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ്. പക്ഷെ പ്രതി സിപിഎം നേതാവായതിനാല്‍ പാര്‍ട്ടിയും പൊലീസും അയാള്‍ക്ക് സംരക്ഷണം തീര്‍ത്തു.
വാളയാറിലും കുണ്ടറയിലും പിഞ്ചുകുഞ്ഞുങ്ങള്‍ പിച്ചിച്ചീന്തപ്പെട്ടപ്പോള്‍ കേരളം ലജ്ജിച്ച്‌ തലതാഴ്ത്തി. വാളയാറില്‍ ക്രൂരപീഡനത്തിനിരയായ രണ്ടു പിഞ്ചു ദളിത് സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചപ്പോള്‍ പോലീസ് അത് ആത്മഹത്യയായി എഴുതിത്തള്ളുകയായിരുന്നു.കുറ്റകൃത്യങ്ങളില്‍ കേരളംരാജ്യത്ത് തന്നെ മുന്നില്‍ നില്‍ക്കുകയാണെന്ന് ദേശീയ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.

പോലീസിനെ പോഷക ഘടകമാക്കി

പോലീസ് സംവിധാനം മുഴുവന്‍ സിപിഎം നേതാക്കളുടെ ചെല്ലം ചുമട്ടുകാരായിമാറി. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു എന്ന ഒറ്റക്കാരണത്താലാണ് എഡിജിപി സന്ധ്യയെയും, ഐജി വിജയനെയും മാറ്റിയത്. തങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ മാത്രം പോലീസില്‍ മതിയെന്ന ഭാവമാണ് സിപിഎം നേതാക്കള്‍ക്ക്.
കോട്ടയത്ത് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലുള്ള സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തത് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് പോലീസ് അസോസിയേഷന്റെ ചടങ്ങില്‍ പങ്കെടുക്കുന്നത്. പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ കണ്ണൂര്‍ പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപങ്ങളും ഉണ്ടാക്കിയിരുന്നു. എത്ര രൂക്ഷമായ രാഷ്ട്രീയ വല്‍ക്കരണമാണ് സിപിഎം അധികാരത്തില്‍ വന്നതിന് ശേഷം നടന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാകും.

ഓഖിയും പ്രളയവും

സമൂഹത്തിന് ഒരു ആപത്തുണ്ടാകുമ്ബോള്‍ ഓടിയെത്തി രക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. പിണറായി സര്‍ക്കാരിന് അതിനു കഴിയുന്നില്ലെന്ന് മാത്രമല്ല. സര്‍ക്കാരിന്റെ പിടിപ്പുകേടിന് കാരണം നാടിനും നാട്ടുകാര്‍ക്കും ജീവനും സ്വത്തിനും കനത്ത നാശനഷ്ടമുണ്ടാവുകയും ചെയ്തു. സര്‍്ക്കാരിന്റെ അനാസ്ഥ കാരണം വിലപ്പെട്ട നിരവധി മനുഷ്യജീവിതങ്ങളാണ് ഹോമിക്കപ്പെടുന്നത്. തീരപ്രദേശത്തെ ദുരിതത്തിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റിന്റെ കാര്യത്തിലായാലും, നാട്‌നീളെ മരണം വിതച്ച പകര്‍ച്ചപ്പനിയുടെ കാര്യത്തിലായാലും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ആ ദുരന്തങ്ങളെ ഭയാനകമാക്കിയത്.
കേരളതീരത്തും കടലിലും ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് സര്‍ക്കാരിന് ഇപ്പോഴും വ്യക്തമായ കണക്കില്ല. 51 പേര്‍ മരിച്ചുവെന്നും 95 പേരെ കാണാനില്ലെന്നുമാണ് ഔദ്യോഗിക കണക്ക്. ആകെ 146 പേര്‍. ഈ ദുരന്തത്തില്‍ ഇത്രയേറെ പേര്‍ക്ക് ജീവഹാനി ഉണ്ടായതില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാരാണ്. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ച ഇക്കാലത്ത് ഓഖി ചുഴലിക്കാറ്റിന്റെ വരവ് പിണറായി സര്‍ക്കാര്‍ മാത്രം അറിഞ്ഞില്ല. പതിവുപോലെ സുഖനിദ്രയിലായിരുന്നു സര്‍ക്കാര്‍. ചുഴലിക്കാറ്റ് അടിച്ച്‌ കടന്നുപോയശേഷം മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ വിവരം അറിയുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ഏകോപനമൊന്നും ഉണ്ടായില്ല. ഇത്ര വലിയ ദുരന്തമുണ്ടായിട്ടും മുഖ്യമന്ത്രി അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്നില്‍ നിന്ന് രക്ഷാപ്രവര്‍ത്തനം നടത്തേണ്ട റവന്യൂമന്ത്രിയെ ആ പ്രദേശത്ത് കാണാന്‍പോലും ഇല്ലായിരുന്നു. ഒടുവില്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രി കണ്ണുതുറന്നത്

നടുവൊടിച്ച സാമ്ബത്തിക പ്രതിസന്ധി

കേരളത്തെ സാമ്ബത്തിക പ്രതിസന്ധിയുടെ നടുക്കയത്തിലേക്കാണ് ഇടതുസര്‍ക്കാര്‍ തള്ളിവിട്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമയി സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട പരിതാപകരമായ അവസ്ഥയിലേക്ക് സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതിയെ സര്‍ക്കാര്‍ കൊണ്ടു ചെന്നെത്തിച്ചു. അഞ്ചുലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകളിലും ഒരുകോടി രൂപക്ക് മുകളിലുള്ള ബില്ലുകളിലും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി.
തോമസ് ഐസക് ധനകാര്യമന്ത്രിയായി അധികാരമേറ്റെടുത്ത ആദ്യവര്‍ഷം തന്നെ റവന്യൂകമ്മി 1.73 ല്‍നിന്ന് 2.51 ആയി കുതിച്ചുയര്‍ന്നു. ധനകമ്മിയാകട്ടെ 3.19ല്‍ നിന്ന് 4.29 ആയും കുതിച്ചുകയറി. 201415 ല്‍ സംസ്ഥാന വരുമാനത്തിന്റെ 26.42 ശതമാനമായിരുന്ന പൊതുകടം എല്‍ഡിഎഫ് ഭരണത്തില്‍ 30.22 ശതമാനം ആയി കുതിച്ചുയര്‍ന്നു.
ഇപ്പോഴാകട്ടെ സംസ്ഥാനത്തിന്റെ പൊതുകടം വാണം വിട്ടപോലെയായി. അതിപ്പോള്‍ രണ്ടുലക്ഷം കോടി കഴിഞ്ഞിരിക്കുകയാണ്.സംസ്ഥാനത്തെ ഓരോ പൗരന്റെയും ആളോഹരി കടം ഇപ്പോള്‍ 67000 രൂപയായി ഉയര്‍ന്നിരിക്കുന്നു. ബുദ്ധിമുട്ടുകളെല്ലാം പരിഹരിക്കുന്നതിനുള്ള ഒറ്റമൂലിയാണ് ജിഎസ്ടിഎന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ജിഎസ്ടി നടപ്പിലാവുമ്ബോള്‍ സംസ്ഥാനത്തിന്റെ നികുതി വരുമാനം 25 ശതമാനം വര്‍ദ്ധിക്കുമെന്നും അടുത്ത നാലുവര്‍ഷം കൊണ്ട് ധനകമ്മി പൂര്‍ണ്ണമായി ഇല്ലാതാവുമെന്നുമായിരുന്നു ധനമന്ത്രി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ നേരെതിരിച്ചാണ് സംഭവിച്ചത്. സംസ്ഥാനത്തിന്റെ നികുതി വരുമാനം ഗണ്യമായി ചോരുന്നത് തടയാന്‍ സാധിച്ചില്ല. ജിഎസ്ടിയുടെ മറവില്‍ സംസ്ഥാനത്തെ വ്യാപാര രംഗത്ത് നടന്ന അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാരിനായില്ല. വന്‍തോതിലുള്ള നികുതി വരുമാനത്തകര്‍ച്ചയാണുണ്ടായത്.

ധൂര്‍ത്തും ആര്‍ഭാടവും

സര്‍ക്കാരിന്റെ ധൂര്‍ത്തോ ആര്‍ഭാടമോ നിയന്ത്രിക്കുന്നതിന് കഴിഞ്ഞതുമില്ല. എലി പുന്നെല്ലുകണ്ടതുപോലെ ആര്‍ഭാടങ്ങള്‍ക്കായി മന്ത്രിമാര്‍ പണം വാരിക്കോരി ചെലവാക്കുന്നു. ശമ്ബളം കൊടുക്കാന്‍ പോലും പണം കടംവാങ്ങേണ്ട അവസ്ഥയിലായി. കടം വാങ്ങി പ്രത്യുത്പാദനപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് പകരം നിത്യനിദാനചെലവുകള്‍ക്ക് ഉപയോഗിക്കുന്ന അത്യന്തം അപകടകരമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. വായ്പയുടെ 83.59 ശതമാനവും പ്രത്യുത്പാദനപരമല്ലാത്ത കാര്യങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്ന് സര്‍ക്കാരിന്റെ രേഖതന്നെ വെളിപ്പെടുത്തുന്നു. ഇതാണ് തോമസ് ഐസക്കിന്റെ അച്ചടക്കം. പഞ്ഞപാട്ടുപാടുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന് ഒരു വര്‍ഷം നല്‍കേണ്ടി വന്നത് 17 കോടി.
ഭരണപരിഷ്‌കാരകമ്മീഷന്‍ എന്ന വെള്ളാനയ്ക്ക് കോടികളാണ് തുലച്ചത്. സിപിഎം മൂലയ്ക്കിരുത്തിയ മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഒരു ലാവണം നല്‍കാന്‍ വേണ്ടി മാത്രം തട്ടിക്കൂട്ടിയ ഭരണപരിഷ്‌കാര കമ്മീഷന്‍ സംസ്ഥാനത്തിന് താങ്ങാനാവാത്ത സാമ്ബത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. 2018 ഫെബ്രുവരി വരെ അച്യുതാനന്ദന് അടക്കമുള്ള അംഗങ്ങള്‍ക്കുള്ള ശമ്ബളവും ബത്തയും മറ്റുമായി രണ്ടുകോടി പന്ത്രണ്ട് ലക്ഷത്തി അന്‍പത്തിയേഴായിരത്തി നാനൂറ്റി മുപ്പത്തൊന്ന്(2,12,57,431) ചിലവഴിച്ചു. വി.എസ്. പദവി ഒഴിയുമ്ബോള്‍ അത് 7 കോടിയായി. എന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടി. സര്‍ക്കാര്‍ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധയിലൂടെ കടന്നുപോകുമ്ബോഴാണ് ഈ ധൂര്‍ത്ത്. ഈ കമ്മീഷന്‍ കൊണ്ട് അച്യുതാനന്ദനും അംഗങ്ങള്‍ക്കുമല്ലാതെ ആര്‍ക്കും ഒരു പ്രയോജനവുമില്ല.

കിഫ്ബി എന്ന പെരുംനുണ

ഇടതു മുന്നണി സര്‍ക്കാര്‍ അവരുടെ വികസന പദ്ധതികളെല്ലാം കെട്ടി ഉയര്‍ത്തിയിരിക്കുന്നത് കിഫ്ബി അഥവാ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ് എന്ന പെരുംനുണയുടെ അടിത്തറയിലാണ്. അയഥാര്‍ത്ഥമായ ഒരു സ്വപ്‌ന പദ്ധതി. അമ്ബതിനായിരം കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ സര്‍ക്കാരിന്റെ കയ്യിലുള്ളത് കേവലം നാലായിരം കോടി രൂപ മാത്രമാണ്. മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്‌നമല്ലാതെ മറ്റൊന്നുമല്ല. അമ്ബതിനായിരം കോടി രൂപ കടമെടുത്താല്‍ പത്തുവര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടിയായി തിരിച്ചടയ്ക്കണം എന്ന വസ്തുത ബോധപൂര്‍വ്വം എല്‍ഡിഎഫ് സര്‍ക്കാര്‍ മറച്ചു വയ്ക്കുകയാണ്. ആദ്യമൂന്നുവര്‍ഷം തിരിച്ചടവില്ല. അടുത്ത ഏഴുവര്‍ഷം കൊണ്ടുതുകയെല്ലാം അടയ്ക്കണം.
ആഗോള കുത്തകകള്‍ക്കും സ്വകാര്യ മുതലാളിത്ത സാമ്ബത്തിക സ്ഥാപനങ്ങള്‍ക്കുമെതിരെ സിപിഎം നടത്തുന്ന പോരാട്ടം വെറും ഇരട്ടത്താപ്പാണെന്ന് തെളിയിച്ചുകൊണ്ട് കിഫ്ബിയുടെ ഭൂരിഭാഗം നിക്ഷേപവും സ്വകാര്യ പുതുതലമുറ ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. 2012 ല്‍ നടന്ന സിപിഎമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പ്രമേയം പറയുന്നത് സ്വകാര്യ സാമ്ബത്തിക സ്ഥാപനങ്ങള്‍ രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും ഇത് രാജ്യത്തെ സമ്ബത്തു മുഴുവന്‍ കുത്തക മുതലാളിമാരിലേക്കു എത്തിക്കുമെന്നാണ്. എന്നാല്‍ പ്രവൃത്തി മറിച്ചാണ്. കിഫ്ബിയിലേക്ക് സമാഹരിച്ച 4062 കോടി രൂപയില്‍ 1227 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നത് ബ്ലേഡ് കമ്ബനികളെന്ന് സിപിഎം സദാ പറയുന്ന ന്യൂജനറേഷന്‍ ബാങ്കുകളിലാണ്. സാധാരണ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവും റിട്ടയര്‍ ചെയ്തവരുടെ പെന്‍ഷനും ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് മാറ്റി ട്രഷറിയില്‍ നിക്ഷേപിച്ച സര്‍ക്കാര്‍ തന്നെയാണ് കിഫ്ബിയിലെ തുക ദേശസാല്‍കൃതം പോലുമല്ലാത്ത ന്യൂ ജെന്‍ ബാങ്കുകളിലിട്ടത്. എസ്ബിഐയില്‍ സൂക്ഷിച്ചിരുന്ന പണം എടുത്ത് ഇന്‍ഡസ് ബാങ്ക്, ഐസിഐസിഐ, യെസ്ബാങ്ക്, കൊടക് മഹീന്ദ്ര എന്നിവയിലാണ് നിക്ഷേപിച്ചത്.

ഭവനപദ്ധതിയിലെ മറിമായം

കൂടുതല്‍ പലിശ കിട്ടുമെന്ന വാദമുയര്‍ത്തിയ സര്‍ക്കാര്‍ കൊടക് മഹീന്ദ്രയില്‍ 500 കോടി രൂപ വെറും 5.7 ശതമാനം പലിശയ്ക്ക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. ഈ തുക മൂന്നുമാസത്തേക്കു ഫിക്‌സ്ഡ് ആയി ഇടാതിരുന്നത് കാരണം സര്‍ക്കാരിന് നഷ്ടം 2.12 കോടി രൂപയാണ്. ഓരോ ബാങ്കിലും ജനക്ഷേമത്തിനുള്ള തങ്ങളുടെ മുഖമുദ്രയായി ഇടതുസര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത് നാലു പദ്ധതികളാണ്. ലൈഫ്, ഹരിത കേരളം, ആര്‍ദ്രം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവ. നാലും പൊള്ളയായ പദ്ധതികള്‍. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്ന ലക്ഷ്യത്തോടെ വമ്ബന്‍ പരസ്യങ്ങളുടെ അകമ്ബടിയോടെ കൊട്ടിഘോഷിച്ച്‌ കൊണ്ടു വന്ന നാലു പദ്ധതികളും അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തില്‍ വരച്ച വരപോലെയാണ്. തച്ചുടച്ച ശേഷം ഉന്നത സിപിഎം നേതാക്കളുടെ വേണ്ടപ്പെട്ടവരെ കുടിയിരുത്താനായി കെട്ടിയുണ്ടാക്കിയവയാണ് ഇതില്‍ മിക്കതും. കോടിക്കണക്കിന് രൂപയാണ് ഇതിന്റെ പേരില്‍ ധൂര്‍ത്തടിക്കപ്പെടുന്നത്.
ലൈഫ് പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ചും ഗുണഭോക്താക്കളെ കണ്ടെത്താനുള്ള നടപടിക്രമങ്ങളെക്കുറിച്ചും വ്യാപകമായ പരാതികളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ഗുണഭോക്താക്കളെ കണ്ടെത്താനുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം പൂര്‍ണ്ണമായും എടുത്തുമാറ്റി.അത് കുടുംബശ്രീയെ ഏല്‍പിച്ചതാണ് അതില്‍ പ്രധാനം. പദ്ധതിയുടെ ചിലവില്‍ മുഖ്യപങ്ക് വഹിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഒഴിവാക്കി സര്‍വ്വെയുടെ ചുമതല പൂര്‍ണ്ണമായും കുടുംബശ്രീയെ ഏല്‍പ്പിച്ചതും ജനപ്രതിനിധികളെ മാറ്റി നിര്‍ത്തിയതും ഇടതു രാഷ്ട്രീയതാല്‍പര്യം വച്ചാണ്. ഇതോടെ യഥാര്‍ത്ഥ ഗുണഭോക്താക്കളില്‍ നല്ലൊരു പങ്കും പുറത്തായി. ഇടതുമുന്നണിയുടെ പ്രാദേശിക നേതാക്കള്‍ക്ക് താല്‍പര്യമുള്ളവര്‍ മാത്രം പട്ടികയില്‍കയറിപ്പറ്റി. വ്യാപകമായ അഴിമതിയും ഇതിലുണ്ടായി.
ഗുണഭോക്താക്കളുടെ പട്ടികയിലെ രണ്ടാംഘട്ട പരാതികള്‍ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തിയത് പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ജില്ലാ കളക്ടറില്‍ പാവങ്ങള്‍ ദിവസങ്ങളോളം ക്യൂ നിന്നാലും പരാതിപരിഹരിച്ചു കിട്ടാത്തസ്ഥിതിയാണുള്ളത്. ഗുണഭോക്താക്കളുടെ സര്‍വ്വേ നടത്തി അന്തിമ പട്ടിക തയ്യാറാക്കാനുളള തീയതി നിരവധി തവണയാണ് സര്‍ക്കാര്‍ മാറ്റിയത്. 36 ഓളം സര്‍ക്കുലറുകളാണ് ലൈഫ് മിഷനുമായി ബന്ധപ്പെടുത്തി സര്‍ക്കാര്‍പുറത്തിറക്കിയത്. ഇത് ആശയക്കുഴപ്പം വര്‍ദ്ധിപ്പിച്ചു. കുടുംബശ്രീ നടത്തിയ ആദ്യത്തെ സര്‍വ്വേയില്‍ 12,44,321 പേരാണ് ഉള്‍പ്പെട്ടിരുന്നത്. ആദ്യസര്‍വ്വേയുടെ പരിധിയില്‍ വാസയോഗ്യമല്ലാത്തതും, പൂര്‍ത്തിയാക്കാത്തതുമായ വീടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ സര്‍വ്വേകഴിഞ്ഞയുടന്‍ വാസയോഗ്യമല്ലാത്തവീടുകളെ ഒഴിവാക്കി മാര്‍ഗ്ഗ രേഖകളില്‍ മാററം വരുത്തി. അതനുസരിച്ചു 5,06,904 പേരുടെ കരട് പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. അതോടെ ആദ്യ പട്ടികയിലെ 7,37,417 പേര്‍ പുറത്തായി. വടക്കാഞ്ചേരി ഫല്‍റ്റ് വിവാദം അഴിമതിയുടെ ചുരുളാണ് അഴിച്ചത്.

വീടുനിര്‍മാണത്തിന് കരാര്‍ കിട്ടാന്‍ കോഴ

സ്വര്‍ണക്കടത്ത് കേസില്‍ യൂണിടാക് നിര്‍മാണക്കമ്ബനി എംഡി സന്തോഷ് ഈപ്പനെ 16നാണ് അറസ്റ്റ് ചെയ്തത്. അഞ്ചാം പ്രതിയാക്കി. ചോദ്യംചെയ്യലും അന്വേഷണവും ആവശ്യമില്ലാത്തതിനാല്‍ സന്തോഷ് ഈപ്പന് പ്രത്യേക സാമ്ബത്തിക കുറ്റവിചാരണ കോടതി ജാമ്യം അനുവദിച്ചു.
യുഎഇ കോണ്‍സുലേറ്റ് മറവില്‍ നടത്തിയ സ്വര്‍ണക്കള്ളക്കടത്തും ലൈഫ് മിഷന്റെ പേരില്‍ നടത്തിയ കൃത്രിമ ഇടപാടുകളും ഇവയ്‌ക്കെല്ലാം പ്രതിഫലം നല്‍കാന്‍ ഡോളര്‍ സംഘടിപ്പിച്ച വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിച്ചതും സംബന്ധിച്ച മുഖ്യകണ്ണിയാണ് കേസില്‍ സന്തോഷ് ഈപ്പന്‍. ലൈഫ് മിഷന്‍ വീടുനിര്‍മാണത്തിന് കരാര്‍ കിട്ടാന്‍ കോഴ കൊടുത്ത കാര്യം സന്തോഷ് ഈപ്പന്‍ സമ്മതിച്ചതാണ്. കോഴയല്ല കമ്മീഷനായിരുന്നുവെന്നും അത് സ്വപ്‌ന സുരേഷ് വഴി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ നിര്‍ദ്ദേശിച്ച പ്രകാരമായിരുന്നു ഇടപാടെന്നും സന്തോഷ് ഈപ്പന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ ധനകാ ര്യ തലവന്‍ ഖാലിദ് മൊഹമ്മദ് അലി ഫൗക്രിക്ക് പണം ഡോളറില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് സംഘടിപ്പിച്ച വിവരണവും പ്രമുഖര്‍ക്ക് സമ്മാനിക്കാന്‍ ആഡംബര മൊബൈല്‍ ഫോണുകള്‍ സ്വപ്‌ന സുരേഷിനെ ഏല്‍പ്പിച്ചതും സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു. മൂന്നു ലക്ഷം ഡോളര്‍ എറണാകുളത്ത് കരിഞ്ചന്തയില്‍നിന്നാണ് സംഘടിപ്പിച്ചത്. ഒരു ലക്ഷം തിരുവനന്തപുരത്തുനിന്നും. സന്തോഷ് ഈപ്പന്റെ ഭാര്യയേയും കസ്റ്റംസും ഇഡിയും ചോദ്യംചെയ്തിരുന്നു.
സ്വപ്‌ന സുരേഷ്, സരിത് പി.എസ്, സന്തോഷ് ഈപ്പന്‍ എന്നിവരുടെ മൊഴികളില്‍ ലൈഫ് മിഷന്‍ ഇടപാടിലെ കോഴയും അത് ഡോളറായി നല്‍കിയതും എം. ശിവശങ്കറിന്റെ അതിലെ പങ്കും വ്യക്തമാക്കിയിട്ടുണ്ട്. സന്തോഷ് ഈപ്പന്‍ കേസന്വേഷണത്തിലും ചോദ്യം ചെയ്യലിലും സഹകരിച്ചുമെന്നും കസ്റ്റംസ് വിശദീകരിച്ചു. ഇതും കേസന്വേഷണവും ചോദ്യംചെയ്യലും പൂര്‍ത്തിയായതും കണക്കിലെടുത്താണ് കോടതി സന്തോഷ് ഈപ്പന് ജാമ്യം അനുവദിച്ചത്. സ്വര്‍ണക്കടത്തും ലൈഫ് മിഷനിലെ വന്‍ കോഴയുമെല്ലാം ആവിയാകുമെല്ലാം ആവിയാകുമെന്ന് ചിലര്‍ സ്വപ്‌നം കാണുമ്ബോഴാണ് പുതിയ അറസ്റ്റും തുടര്‍ നടപടിയും.

ഹരിത ലാവണം

സിപിഎമ്മില്‍ നിന്നു തന്നെ വിമര്‍ശനം നേരിടുന്ന പദ്ധതിയാണ് ഹരിത കേരളം. യഥാര്‍ത്ഥത്തില്‍ ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച്‌ സര്‍ക്കാരിനോ, കാര്‍ഷിക വകുപ്പിനോ യാതൊരു പിടിയുമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സിപിഎം നേതാവ് ടി.എന്‍ സീമക്ക് ലാവണവും, കനത്ത തുക ശമ്ബളവും നല്‍കുക എന്ന ലക്ഷ്യംമുന്‍നിര്‍ത്തിയാണ്. ഹരിത കേരളം പദ്ധതി തട്ടിക്കൂട്ടിയെടുത്തത് എന്ന് സിപിഎമ്മില്‍ നിന്നു പോലും വിമര്‍ശനമുണ്ടായി. മുഖ്യമന്ത്രിയുംകൃഷിമന്ത്രിയുമൊക്കെ ചിലയിടങ്ങളില്‍ പരിവാര സമേതമെത്തി ഉത്സവം കൊണ്ടാടുന്നത് പോലെ വിത്ത് വിതയും, വിളവെടുപ്പും നടത്തി ചാനല്‍ക്യാമറകള്‍ക്ക് മു്‌നനില്‍ സ്വയം പ്രകാശിപ്പിക്കുന്നതല്ലാതെ ഹരിത കേരള മിഷന്‍ കൊണ്ട് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്ക് എന്തെങ്കിലും ഗുണമുണ്ടായി എന്ന് സിപിഎമ്മുകാര്‍ പോലും പറയില്ല.

മുടന്തുന്ന പദ്ധതികള്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി മെട്രോ, തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി, സ്മാര്‍ട്ട് സിറ്റി, ഹൈവേ വികസന പരിപാടി തുടങ്ങി വന്‍ സ്വപ്‌ന പദ്ധതികളായിരുന്നു ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ എല്ലാം നിലച്ചു. പദ്ധതികള്‍ ഇഴയുകയോ അവതാളത്തിലാവുകയോ ചെയ്തു. വികസനത്തെക്കുറിച്ച്‌ വാചകമടി നടത്താനല്ലാതെ ഒന്നും മുന്നോട്ടു കൊണ്ടുപോകാന്‍ ഇടതുസര്‍ക്കാരിന് കഴിയുന്നില്ല.
തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ്‌മെട്രോ ഓടിക്കാമെന്നാണ് ഇ ശ്രീധരന്‍ നല്‍കിയ വാക്ക്. പക്ഷെ ഓടിച്ചത് മെട്രോയല്ല ശ്രീധരനെയാണ്. ഇടതുമുന്നണി ഇത്രയും കാര്യക്ഷമമായി ഒരു കൃത്യം ഇതിന് മുമ്ബ് നടത്തിയിട്ടില്ല.
ശ്രീധരനെ ഓടിക്കുന്നതിന് വേണ്ടി കൗശലപൂര്‍വ്വമായാണ് ഇടതുസര്‍ക്കാര്‍ കരുക്കങ്ങള്‍ നീക്കിയത്. കേന്ദ്ര നിബന്ധനയനുസരിച്ച്‌ ലൈറ്റ് മെട്രോയ്ക്കുള്ള പുതുക്കിയ റിപ്പോര്‍ട്ട് 2017 നവംബര്‍ 23ന് തന്നെ ഡിഎംആര്‍സി സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നു. പക്ഷെ മാസങ്ങളോളം അതിന്റെ മേല്‍ അടയിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ലൈറ്റ് മെട്രോ പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നതിന് ഇടതുസര്‍ക്കാര്‍ ഒന്നും ചെയ്തില്ല. 2014 ഒക്ടോബറിലാണ് ലൈറ്റ് മെട്രോയുടെ രൂപരേഖ ഉണ്ടാക്കിയത്. ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 772016 ല്‍ മുഖ്യമന്ത്രി ഒരു യോഗം വിളിച്ചു കൂട്ടി കാര്യങ്ങള്‍ വിലയിരുത്തിയത് മാത്രമാണ് ആകെ നടന്നത്. പിന്നീട് നടന്നത് അട്ടിമറിപ്പണിയാണ്.
ലൈറ്റ് മെട്രോയുടെ ഭാഗമായി മേല്‍പ്പാലം പണിയുന്നതിനുള്ള ചുമതല 2016 സെപ്തംബറില്‍ ഡിഎംആര്‍സിക്ക് നല്‍കിക്കൊണ്ട് ഉത്തരവിറക്കിയെങ്കിലും കരാര്‍ ഒപ്പിടാതെ സര്‍ക്കാര്‍ കള്ളക്കളി കളിച്ചു. ഒന്നരവര്‍ഷത്തിനുശേഷം ആ പണിയില്‍ നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കിക്കൊണ്ട് ടെണ്ടര്‍ ചെയ്യുകയാണ് ചെയ്തത്. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഉപയോഗിച്ച്‌ ലൈറ്റ് മെട്രോ നടപ്പാക്കാമെന്നാണ് സര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കിയത്. കൊച്ചി മെട്രോ കോര്‍പ്പറേഷന് ലൈറ്റ് മെട്രോ സാങ്കേതിക വിദ്യ വശമില്ല. ഇന്ത്യയില്‍ ഡിഎംആര്‍സിക്ക് മാത്രമേ ലൈറ്റ് മെട്രോ നടപ്പിലാക്കാനുള്ള വൈദഗ്ധ്യമുള്ളു. ഡിഎംആര്‍സിയെ ഒഴിവാക്കി ആഗോള ടെണ്ടര്‍ വിളിക്കാനാണ് ഈ നീക്കം. ആഗോള ടെണ്ടറിന് പിന്നില്‍ കമ്മീഷന്‍ എന്നൊരേര്‍പ്പാടുണ്ട്. പത്ത്ശതമാനം കമ്മീഷന്‍ നാട്ടുനടപ്പാണ്.

കേരളത്തിന്റെ ലൈറ്റ് മെട്രോയെ അട്ടിമറിക്കുകയും ശ്രീധരനെ ഓടിക്കുകയും ചെയ്തതിന് ഈ സര്‍ക്കാരിന് ചരിത്രം മാപ്പുനല്‍കില്ല. കേരളത്തി്‌ന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അവതാളത്തിലായിരിക്കുകാണ്. വിഴിഞ്ഞം തുറമുഖം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ട് അരനൂറ്റാണ്ടെങ്കിലുമായിട്ടുണ്ട്. 48 മാസം കൊണ്ട് പണിതീര്‍ക്കുമെന്നായിരുന്നു ഉറപ്പ് നല്‍കിയിരുന്നത്. അത് നിറവേറ്റുന്ന തരത്തിലായിരുന്നു പദ്ധതി പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നോട്ടു കുതിച്ചിരുന്നത്. എന്നാല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ എല്ലാം പാളം തെറ്റാന്‍ തുടങ്ങി. പദ്ധതി സമയത്തിന് തീരില്ല എന്ന് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു. പദ്ധതിയുടെ പണി എങ്ങും എത്താതെ കിടക്കുന്നു. ഇടത് സര്‍ക്കാരിന്റെ താല്പര്യക്കുറവ് തന്നെ കാരണം.

സ്പ്രിങ്കഌ
കൊറോണ വൈറസ് വ്യാപനത്തിന്റെ മറവില്‍ മലയാളികളുടെ ആരോഗ്യ വിവരങ്ങള്‍ വില്‍ക്കാനുള്ള നീക്കത്തില്‍ നിന്നും പിണറായി സര്‍ക്കാര്‍ നാണം കെട്ടാണ് പിന്മാറിയത്. കൊറോണ രോഗികളെ കണ്ടെത്തുന്നതിനുള്ള അനലറ്റിക് സോഫ്ട് വെയര്‍ അമേരിക്കന്‍ ആസ്ഥാനമായ സ്പ്രിങ്കഌിന് മാത്രമേ കഴിയൂ എന്നുള്ള പിണറായി സര്‍ക്കാരിന്റെ പിടിവാശിയായിരുന്നു കരാറിന് പിന്നില്‍.
2020 ഏപില്‍ 10നാണ് സ്പ്രിങ്കഌ എന്ന കമ്ബനിക്ക് കൊറോണ പ്രതിരോധത്തിനുള്ള സോഫ്ട് വെയര്‍ നല്‍കിയതിലെ ക്രമക്കേടുകളും ആരോഗ്യവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നത്. തന്റെ മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുത്ത സര്‍ക്കാരിനെ സഹായിക്കാനായി സ്പ്രിങ്കല്‍ കമ്ബനി സ്ഥാപകന്‍ സൗജന്യമായി സോഫ്ട് വെയര്‍ നല്‍കി എന്നാണ് സര്‍ക്കാര്‍ ആദ്യം പ്രതികരിച്ചത്. കമ്ബനി വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതിന് അമേരിക്കയില്‍ 350 കോടിരൂപയുടെ കേസില്‍ പ്രതിയാണെന്നുള്ള വിവരം പുറത്ത് വന്നു.
അന്താരാഷ്ട്ര കമ്ബനിയുമായുള്ള കരാറിന് മന്ത്രിസഭയുടെയും കേന്ദ്രസര്‍ക്കാരിന്റെയും അനുമതി വേണമെന്നിരിക്കെ സ്പ്രിങ്കഌുമായി കരാറില്‍ ഒപ്പിട്ടത് ഐടി സെക്രട്ടറി എം.ശിവശങ്കറായിരന്നു. കേന്ദ്ര ഐടി നിയമത്തിനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധവുമായാണ് സോഫ്ട്‌വെയര്‍ വാങ്ങിയത്. കരാര്‍ നിയമവകുപ്പ് കണ്ടിരുന്നില്ല. സോഫ്ട്‌വെയര്‍ സൗജന്യമല്ലെന്നുള്ളതും പുറത്തായി. വിവാദം ഉയര്‍ന്നതിനുശേഷമാണ് കരാര്‍ തയ്യാറാക്കിയതെന്നും തെളിഞ്ഞു. ഒപ്പുകള്‍ പോലും വ്യാജമാണെന്ന സംശയം ഉയര്‍ന്നു. പ്രതിപക്ഷ പാര്‍ട്ടികളടക്കം ഹൈക്കോടതിയെ സമീപച്ചു ഇതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. ഒടുവില്‍ ഐടി സെക്രട്ടറി എം.ശിവശങ്കരന്റെ ചുമലില്‍ പിണറായി സര്‍ക്കാര്‍ എല്ലാ കുറ്റവും കെട്ടിവച്ചു.

കൊവിഡ് : കൈവിട്ട് കേരളം

രാജ്യത്തെ കോവിഡ് കേസുകളില്‍ 70 ശതമാനവും മഹാരാഷ്ട്രയിലും കേരളത്തിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തില്‍ നിയന്ത്രണങ്ങളെല്ലാം കൈവിട്ടുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. രോഗികളെ കണ്ടെത്താന്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശവും പാലിക്കപ്പെട്ടിട്ടില്ല.
പരിശോധന കൂട്ടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) നിരവധി തവണ ആവശ്യപ്പെട്ടതുമാണ്. ഒരുലക്ഷം പരിശോധന നടത്തുമെന്ന് അവലോകനയോഗത്തിന് ശേഷവും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.
മറ്റ് സംസ്ഥാനങ്ങളിലെല്ലാം രോഗവ്യാപനം തടയുമ്ബോഴും കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയാത്തത് സര്‍ക്കാര്‍ തലത്തിലുള്ള വീഴ്ചയാണെന്ന് ഡോക്ടര്‍മാരുടെ സംഘടകള്‍ തന്നെ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കോവിഡ് മാനനണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ആരോഗ്യമന്ത്രി തന്നെ അവലോകനയോഗത്തില്‍ സമ്മതിച്ചിരുന്നു. കേരളം ആരോഗ്യരംഗത്ത് മഹാസംഭവമെന്ന പൊങ്ങച്ചം തകര്‍ന്നടിയുന്ന കാഴ്ചയാണ് ഒടുവില്‍ കണ്ടത്.

രാജന്റെ മരണം

കാറ്റു വീശിയാല്‍ വീട് പറന്നു പോകും, കറന്റില്ല, കുട്ടികളുടെ പഠനം മെഴുകുതിരി വെട്ടത്തില്‍, ദാഹമകറ്റാന് അച്ഛനും മക്കളും ചേര്‍ന്ന് കിണര്‍ കുഴിക്കേണ്ടി വന്നു, മൂന്ന് സെന്റ് ഭൂമിയില്‍ ഒരു വീട് കിട്ടാന്‍, പട്ടയം മാറ്റിക്കിട്ടാന്‍ കയറിയിറങ്ങാത്ത പടികളില്ല…ഒടുവില്‍ വീടു നല്‍കാമെന്നുള്ള സര്‍ക്കാരിന്റെ വാഗ്ദാനം ലഭിക്കാന്‍ രാജനും മാനസിക വെല്ലുവിളി നേരിടുന്ന അമ്ബിളിക്കും മക്കളുടെ കണ്‍മുമ്ബില്‍ ജീവനോടെ എരിഞ്ഞടങ്ങേണ്ടി വന്നു.
അതിയന്നൂര്‍ പഞ്ചായത്ത് നെടുതോട്ടം കോളനിയിലെ മൂന്നു സെന്റ് ഭൂമിയില്‍ തുരുമ്ബിച്ച ഷീറ്റുകള്‍ മറച്ച വീട്ടില്‍ രാജനും കുടുംബവും താമസം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഭാര്യ അമ്ബിളി മാനസിക വെല്ലുവിളി നേരിടുന്നു. ഇത്തരം സ്ത്രീകളുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണനയാണ് സര്‍ക്കാര്‍ പദ്ധതികളിലുള്ളത്. ഏറെ നാളായി നടക്കുന്ന കോടതി വ്യവഹാരങ്ങളെക്കുറിച്ച്‌ ഗ്രാമപഞ്ചായത്തിനും അറിവുള്ളതാണ്. എന്നിട്ടും പട്ടയം ആവശ്യപ്പെട്ടുള്ള രാജന്റെ അപേക്ഷ പരിഗണിക്കപ്പെട്ടില്ല. അതിനാല്‍ത്തന്നെ കറന്റും കുടിവെള്ളവും പോലും ഈ കുടുംബത്തിന് നിഷേധിച്ചു. കോടതി വ്യവഹാരം അടക്കമുള്ള കുടുംബത്തിന്റെ അവസ്ഥ അറിയാവുന്ന അധികാരികള്‍ അവരെ ലൈഫ് പദ്ധതിയില്‍പ്പെടുത്താന്‍ തയാറായില്ല.
പുറമ്ബോക്കിലോ, തീരദേശ മേഖലയിലോ; തോട്ടം മേഖലയിലോ, താത്കാലിക ഭവനമുള്ളവര്‍, ഭൂമിഭവനരഹിതര്‍ എന്നിവര്‍ക്കാണ് ലൈഫ് പദ്ധതി വഴി സര്‍ക്കാര്‍ വീടുകള്‍ നല്‍കുന്നത്. അതില്‍ മുന്‍ഗണന നല്‍കുന്നത് മാനസിക വെല്ലുവിളി നേരിടുന്നവര്‍/അന്ധര്‍/ശാരീരിക തളര്‍ച്ച സംഭവിച്ചവര്‍ എന്നിവര്‍ക്കും. എന്നിട്ടും രാജന്റെ കുടുംബത്തെ ലൈഫ് പദ്ധതിയില്‍നിന്ന് ഒഴിവാക്കി.

പ്രളയഫണ്ടിലും പകല്‍ക്കൊള്ള

കേരളത്തെ നടുക്കിയതാണ് പ്രളയം. അതിന് സമാഹിരിക്കുകയും വിതരണം ചെയ്യാന്‍ നല്‍കിയ പണത്തിന് കയ്യും കണക്കുമില്ല.
സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസില് മുന്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെതിരായ കുറ്റപത്രം നല്‍കിയെങ്കിലും പല പരാതികളും പരിഗണിച്ചതേയില്ല.
തട്ടിയെടുത്ത തുക കണ്ടെത്താന്‍ ആയില്ലെന്നും പണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും െ്രെകംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം കളക്ടറേറ്റിലെ ജീവനക്കാരനായ വിഷ്ണു പ്രസാദിനെ ഏക പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ദുരിതാശ്വസ നിധിയില്‍ നിന്നും 63 ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തെന്നാണ് കേസ്. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും ഉദ്യോഗസ്ഥരും തട്ടിപ്പുകാരില്‍പ്പെടുന്നു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ സഹായത്തിനായി ഇപ്പോഴും വേഴാമ്ബലിനെപ്പോലെ കാത്തിരിക്കുന്നു.

കയ്യേറ്റക്കാര്‍ക്ക് സുവര്‍ണകാലം

കയ്യേറ്റക്കാര്‍ക്കും ഭൂമാഫിയായ്ക്കും പിണറായി വിജയന്റെ ഭരണം സുവര്‍ണ്ണകാലമാണ്. മന്ത്രിയും ഭരണപക്ഷ എംഎല്‍എയും എംപിയും മുതല്‍ ഭരണപാര്‍ട്ടികളുടെ ജില്ലാ സെക്രട്ടറിമാരും ഏരിയാ സെക്രട്ടറിമാരും വരെ സര്‍ക്കാര്‍ ഭൂമി കയ്യേറുകയും കയ്യേറ്റക്കാര്‍ക്ക് ഒത്താശ നല്‍കുകയും ചെയ്യുകയാണ്. സിപിഎമ്മും സിപിഐയും ജനങ്ങളെ പറ്റിക്കാന്‍ പരസ്പരം പോര്‍വിളിക്കുകയും ആദര്‍ശവാന്മാരായി അഭിനയിക്കുകയും ചെയ്യുമെങ്കിലും ഭൂമാഫിയയ്ക്ക് കുടിപിടിക്കുന്നതില്‍ ഇവര്‍ ഒരമ്മ പെറ്റ മക്കളാണ്. ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെയും തോമസ് ചാണ്ടിയുടെയും പി.വി.അന്‍വര്‍ എംഎല്‍എയുടെയും ഭൂമി കയ്യേറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ കുടപിടിച്ചുകൊടുത്തു.
ഇടുക്കിയിലെയും മൂന്നാറിലെയും കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെങ്കില്‍ വയനാട്ടില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കയ്യേറ്റമാഫിയയ്ക്ക് തീറെഴുതിക്കൊടുക്കാന്‍ ഏജന്‍സിയെടുത്തിരിക്കുന്നത്. സിപിഐയാണ് സിപിഐ ആസ്ഥാനമായ എം.എന്‍ സ്മാരകവും, സെക്രട്ടറിയേറ്റിലെ റവന്യൂ മന്ത്രിയുടെ ഓഫീസുമെല്ലാം കയ്യേറ്റമാഫിയയുടെ വിഹാര രംഗമായി.
ലോകത്തെ അത്യപൂര്‍വ്വ സസ്യങ്ങളിലൊന്നാണ് കുറിഞ്ഞി. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലനിരകള്‍ നിറയെ കടല്‍പോലെ പൂത്തു നില്‍ക്കുന്ന കുറിഞ്ഞിയുടെ സൗന്ദര്യം ലോകത്തിന് തന്നെ വിസ്മയമാണ്. ഭൂമുഖത്തു തന്നെ ഇത്രയേറെ കുറിഞ്ഞി ഒന്നിച്ചു പൂക്കുന്നത് മൂന്നാറില്‍ മാത്രമാണ്. ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും സഞ്ചാരികള്‍ ആ വിസ്മയ കാഴ്ച കാണാന്‍ കേരളത്തിലെത്തും. ആ വിസ്മയക്കാഴ്ച കയ്യേറ്റക്കാര്‍ക്ക് വേണ്ടി പിണറായി സര്‍ക്കാര്‍ ബലികൊടുക്കുന്നു. മൂന്നാറില്‍ ഭൂമി കയ്യേറ്റത്തിന്റെയും ഒഴിപ്പിക്കലിന്റെയും പേരില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ നടക്കുന്നത് അപഹാസ്യമായ പോരാട്ടമാണ്. പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഈ അസംബന്ധ നാടകം കേരളം കണ്ടു.

കയ്യേറ്റക്കാര്‍ക്കു വേണ്ടി
ഗതാഗതമന്ത്രി തോമസ് ചാണ്ടി തന്റെ റിസോര്‍ട്ടിന് വേണ്ടി കായല്‍ കയ്യേറുകയും, നീര്‍ത്തടം മണ്ണിട്ട് നികത്തുകയും ചെയ്തുവെന്ന ആരോപണത്തിന്മേലാണല്ലോ നാണം കെട്ട് രാജിവയ്‌ക്കേണ്ടിവന്നത്.
മിച്ചഭൂമിയായി പിടിച്ചെടുത്ത ഭൂരഹിത കര്‍ഷകര്‍ക്കായി വിതരണം ചെയ്ത മാര്‍ത്താണ്ഡം കായര്‍ നിലം ചാണ്ടി നികത്തി. തോമസ് ചാണ്ടിയുടെ വിനോദ സഞ്ചാര കമ്ബനിയായ വാട്ടര്‍ വേള്‍ഡ് കര്‍ഷകരില്‍ നിന്ന് വാങ്ങിയ ഭൂമിയാണ് മണ്ണിട്ട് നികത്തിയത്. അവിടെ ജംഗാറില്‍ മണ്ണും ചെളിയും കൊണ്ടുവന്ന് മൈതാനം പോലെ വയല്‍ നികത്തിയിരിക്കുകയാണ്. ഇത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ്. നിയമം പരിരക്ഷിക്കേണ്ട മന്ത്രി തന്നെ ഇവിടെ നിയമലംഘനത്തിന് നേതൃത്വം നല്‍കുകയായിരുന്നു. ഇതെല്ലാം ഗുരുതരമായ അഴിമതിയും, നിയമ ലംഘനവുമാണെന്ന് ജില്ലാ കളക്ടര്‍ തന്നെ കണ്ടെത്തി. പക്ഷെ പിണറായി പതിവുപോലെ കയ്യേറ്റക്കാരനായ മന്ത്രിയെ സംരക്ഷിക്കുകയായിരുന്നു.
പരിസ്ഥിതി ലോലപ്രദേശത്ത് എല്ലാ നിബന്ധനകളും ചട്ടങ്ങളും പാരിസ്ഥിതിക നിയമങ്ങളും കാറ്റില്‍ പറത്തി അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മ്മിക്കുകയും ഭൂമി കയ്യേറ്റം നടത്തുകയും ചെയ്‌തെന്ന ഗുരുതരമായ ആരോപണം നേരിടുന്ന പി.വി.അന്‍വര്‍ എംഎല്‍എ ഇടതു ഭരണത്തിന്റെ യഥാര്‍ത്ഥ പ്രതീകമാണ്. നിയമങ്ങളൊന്നും തനിക്ക് ബാധകമല്ല എന്നതുപോലെയാണ് അദ്ദേഹത്തിന്റെ നിലപാട്.
ഭൂമാഫിയയ്ക്കും വന്‍കിടകോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി ഭൂമി കേസുകള്‍ നിരന്തരം സര്‍ക്കാര്‍ തോറ്റുകൊടുക്കുകയാണ്. അതില്‍ പ്രധാനപ്പെട്ടതാണ് ഹാരിസണ്‍കേസും പൊന്തന്‍പുഴകേസും. വേണ്ട വിധത്തില്‍ കോടതിയില്‍ കേസ് നടത്താതെയും സുപ്രധാന രേഖകള്‍ ഹാജരാക്കാതെയും ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ കമ്ബനിയുമായി ഒത്തുകളിച്ച്‌ മനഃപൂര്‍വ്വം തോറ്റുകൊടുത്തു.
തിരുവിതാംകൂര്‍ രാജവംശത്തിന്റെ കൈവശമുണ്ടായിരുന്ന ഇടുക്കി ജില്ലയിലെ കുട്ടിക്കാനം കൊട്ടാരം സ്വകാര്യ വ്യക്തികളുടെ കൈവശമെത്തിയതിനെ ചൊല്ലിയും ദുരൂഹതയുണ്ട്. ശില്പ ഭംഗികൊണ്ടും പൗരാണികത കൊണ്ടും തലയെടുപ്പുള്ള ഈ കൊട്ടാരം സ്വാതന്ത്ര്യത്തോടെ സംസ്ഥാനത്തിന്റെ സ്വത്തായി മാറേണ്ടതായിരുന്നു. പക്ഷെ സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് നഷ്ടപ്പെട്ടു. ഇത് സംബന്ധിച്ച്‌ വ്യക്തമായ രേഖകള്‍പോലും സര്‍ക്കാരിന്റെ കൈവശമില്ല എന്നാണ് നിയമസഭയില്‍ വ്യക്തമാക്കപ്പെട്ടത്.പ്രതിപക്ഷത്തിരിക്കെ കോവളം കൊട്ടാരം ഏറ്റെടുക്കണമെന്ന് പറഞ്ഞ് സമരം ചെയ്ത ഇടതുമുന്നണി അധികാരത്തിലേറിയതോടെ അതെല്ലാം വിഴുങ്ങി കൊട്ടാരവും അനുബന്ധമായ 4.13 ഏക്കര്‍ സ്ഥലവും ആര്‍.പി. ഗ്രൂപ്പിന് കൈമാറിയത് ഇടതുമുന്നണിയുടെ കാപട്യം വ്യക്തമാക്കുന്നു.

മദ്യശാലകളുടെ മദനോത്സവം
അഞ്ചു വര്‍ഷംപൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാരിന്റെ ഏക നേട്ടം സംസ്ഥാനത്തെ മദ്യശാലകളെല്ലാം തുറന്നു കൊടുത്തു എന്നതാണ്. ഇടതുമുന്നണിയും മദ്യമുതലാളിമാരും തമ്മിലുണ്ടാക്കിയ അവിശുദ്ധ കരാര്‍ അനുസരിച്ചായിരുന്നു ഇത്. കോടികള്‍ കൈമറിഞ്ഞ അഴിമതി ഇതില്‍ വ്യക്തമാണ്. മുന്‍ ധനകാര്യ മന്ത്രി കെ.എം.മാണിക്കെതിരെ ബാര്‍ കോഴ വിഷയത്തില്‍ കേസ് നടത്തിയാല്‍ ഇടതുമുന്നണി അധികാരത്തിലേറിയാല്‍ പൂട്ടിയ ബാറുകളെല്ലാം തുറന്നു കൊടുക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പ് നല്‍കിയിരുന്നതായി ബാറുടമ അസോസിയേഷന്‍ നേതാവ് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. കോടിയേരി ബാലകൃഷ്ണനോ സിപിഎമ്മോ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ചിട്ടുമില്ല. മുമ്ബുള്ളതിനേക്കാള്‍ മദ്യശാലകള്‍ ഇപ്പോഴുണ്ട്. മദ്യമാഫിയകള്‍ക്ക് ഇടത് സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തു മദനോത്സവം.

മന്ത്രിമാര്‍ നാണം കെടുത്തി

പിണറായി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടയില്‍ മൂന്ന് മന്ത്രിമാരുടെ രാജിയാണുണ്ടായത്. മൂന്നുപേരും നാണം കെട്ട് രാജി വച്ചു എന്നതാണ് പ്രത്യേകത. അതില്‍ തന്നെ രൊള്‍ അതേ നാണക്കേടോടെ തിരികെ എത്തി വീണ്ടും മന്ത്രിയായി എന്ന വിചിത്ര സംഭവവുമുണ്ടായി.
മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ.പി.ജയരാജന്‍ സര്‍ക്കാര്‍ അധികാരത്തില്‍ 144ാം ദിവസം തന്നെ തെറിച്ചു.
അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ച്‌ അധികാരത്തിലെത്തിയ ഇടതുമുന്നണി അധികാരത്തില്‍ കയറിയ പാടെ തന്നെ അഴിമതിയിലുംസ്വജനപക്ഷപാതത്തിലും മുങ്ങിത്താണതോടെയാണ് ഇ.പി.ജയരാജന്റെ കസേര തെറിച്ചത്. മന്ത്രിസഭ അധികാരമേറ്റതോടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉയര്‍ന്ന തസ്തികകളെല്ലാം നേതാക്കളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും തിരുകിക്കയറ്റുകയായിരുന്നു. ഒടുവില്‍ ജയരാജന്‍ നാണംകെട്ട് രാജിവച്ചു.
ടെലിവിഷന്‍ ചാനലിന്റെ കെണിയില്‍ വീണ് ടെലിഫോണില്‍ ഒരു സ്ത്രീയോട് നടത്തിയ അശ്ലീല സംഭാഷണം പുറത്തായതോടെ നാണംകെട്ട് ഗതാഗതമന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്‍ രാജിവച്ചതാണ് രണ്ടാമത്തേത്. സത്യപ്രതിജ്ഞ ചെയ്ത് പത്താം മാസത്തിയപ്പോഴാണ് രണ്ടാമത്തെ മന്ത്രിയും വീണത് ഒരു പൊതു പ്രവര്‍ത്തകന്‍ പാലിക്കേണ്ട ഉന്നതമായ സാംസ്‌കാരിക നിലവാരം ഉന്നതസ്ഥാനം അലങ്കരിച്ചിരുന്ന മന്ത്രി മറന്നു പോയപ്പോള്‍ മന്ത്രിസഭയുടെ നിലവാരമാണ് ഇടിഞ്ഞുവീണത്. സംഭാഷണം സംപ്രേഷണം ചെയ്ത ചാനല്‍ പ്രവര്‍ത്തകരെ ഉശിലോടെ അറസ്റ്റു ചെയ്ത് ജയിലിലടച്ച സര്‍ക്കാര്‍ അശ്ലീല സംഭാഷണം നടത്തിയ മന്ത്രിയെ പക്ഷെ തൊട്ടില്ലെന്ന് മാത്രമല്ല പിന്നീട് തോമസ് ചാണ്ടിയുടെ രാജിയെത്തുടര്‍ന്ന് ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് മടക്കി എത്തിക്കുകയും ചെയ്തു.

ഫയല്‍ കത്തിക്കുന്നു
സ്വര്‍ണക്കടത്തും സ്വപ്നയുടെ വരവും പോക്കുമെല്ലാം അടങ്ങിയ ഫയലുകള്‍ നശിപ്പിക്കാന്‍ നടത്തിയ ശ്രമം അമ്ബരപ്പിക്കുന്നത്. ദേശീയ ഏജന്‍സികള്‍ക്ക് പ്രോട്ടോകോള്‍ വിഭാഗത്തിലെ ഫയലുകള്‍ ലഭിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ആസൂത്രിതമായി തീവെക്കുകയായിരുന്നുവെന്ന വാദം തെളിയിക്കുന്നതായിരുന്നു ആഭ്യന്തരവകുപ്പിന്റെ ഇടപെടലുകള്‍. ആനിമേഷന്‍ ചിത്രങ്ങളുമായി വന്ന് ഫോറന്‍സിക് പരിശോധനഫലം തള്ളുന്ന പോലീസ് പാലക്കാട് പീഡനം അന്വേഷിച്ച സി.പി.എം കമ്മീഷനേക്കാള്‍ അപഹാസ്യമാവുകയാണ്. അമര്‍ചിത്രകഥയെ വെല്ലുന്ന വിചിത്രമായ ഭാവനയാണ് പോലീസിന്റേത്. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്ന് ഫോറന്‍സിക് വിഭാ?ഗം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ഇത്തരം അടിസ്ഥാനമില്ലാത്ത വാദവുമായി പ്രതിരോധിക്കാമെന്നത് ശുദ്ധവിവരക്കേടാണ്.

ദളിത് യുവതിക്ക് ഭ്രഷ്ട്

സിപിഎം പാര്‍ട്ടി ഗ്രാമമായ പയ്യന്നൂരിലെ എടാട്ട് ആ പാര്‍ട്ടിയുടെ ക്രൂരമായപീഡനങ്ങളും അപമാനങ്ങളും ഏറ്റുവാങ്ങിയ ദളിത് യുവതിയായ ചിത്രലേഖ തന്റെ ആത്മധൈര്യവും പോരാട്ട വീര്യവും കൊണ്ട് മാത്രമാണ് കേരളത്തിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്. ദളിതരുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും പാര്‍ട്ടിയെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം അവകാശപ്പെടുന്ന സിപിഎം ചിത്രലേഖ എന്ന ദളിത് യുവതിയോട് കാണിച്ച ക്രൂരത സമാനതകളില്ലാത്തതാണ്. ദളിത് വിഭാഗത്തില്‍പ്പെട്ടതായതിനാല്‍ കനത്ത ജാതി വിവേചനമാണ് ചിത്രലേഖയ്ക്ക് സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടിവന്നത്. ഇതിനെതിരെ ശക്തമായ പോരാട്ടമാണ് അവര്‍ നടത്തിയത്. അതിന്റെ ഫലമായി താന്‍ താമസിച്ചിരുന്ന പ്രദേശത്ത് നിന്നും അവര്‍ കുടിയിറക്കപ്പെട്ടു. ഉപജീവനമാര്‍ഗ്ഗമായ ഓട്ടോറിക്ഷ തീവച്ച്‌ നശിപ്പിച്ചു. വീടിന് പുറത്തേക്കിറങ്ങിയാല്‍ അസഭ്യവര്‍ഷങ്ങള്‍കൊണ്ട് മൂടപ്പെടുന്ന സ്ഥിതി വന്നു. സിപിഎമ്മിന്റെ ഫാസിസം ആ സാധു യുവതിക്ക് നേരെ ഫണം വിടര്‍ത്തിയാടുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ജനിച്ച ഗ്രാമം ഉപേക്ഷിച്ച്‌ പലായനം ചെയ്യേണ്ട അവസ്ഥ അവര്‍ക്കുണ്ടായി. പിന്നീട് കണ്ണൂര്‍ കളക്ടറേറ്റിന് മുന്നിലും സെക്രട്ടേറിയറ്റിന് മുന്നിലും സിപിഎം ഭീകരതയ്‌ക്കെതിരെ വലിയ പോരാട്ടമാണ് നടത്തിയത്. ഒരു പാവം ദളിത് സ്ത്രീയെ തങ്ങളുടെ വര്‍ഗ്ഗ ശത്രുവായി കണ്ട് ആക്രമിക്കുന്ന സിപിഎം നേതൃത്വത്തിന്റെ നീക്കം ദളിത് പിന്നോക്ക വര്‍ഗ്ഗക്കാരോടുള്ള അവരുടെ യഥാര്‍ത്ഥ സമീപനമെന്തെന്ന് വ്യക്തമാക്കുന്നതാണ്. ദൈവത്തിന്റെ നാട്ടില്‍ ചെകുത്താന്റെ വിളയാട്ടം എന്നല്ലാതെ മറ്റെന്തു പറയാന്‍.

സുഗതനും സാജനും

കൊല്ലംജില്ലയിലെ പുനലൂരില്‍ പ്രവാസിയായ സുഗതന്‍ പണിത് തുടങ്ങിയ സ്വന്തം വര്‍ക്ക്‌ഷോപ്പില്‍ തൂങ്ങിമരിച്ചു. ആ മരണത്തെ ഒരു കൊലപാതകമെന്ന് വിശേഷിപ്പിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ഗള്‍ഫില്‍ നിന്ന് മടങ്ങി സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് സ്ഥലത്തെത്തി പണ്ടെങ്ങോ ഈ ഭൂമി വയലിലായിരുന്നെന്നും അവിടെ വര്‍ക്ക് ഷോപ്പ് പണിയാന്‍ സമ്മതിക്കില്ലെന്നും പ്രഖ്യാപിച്ച്‌ സിപിഐ യുവജന സംഘടന കൊടി നാട്ടുകയാണുണ്ടായത്. സുഗതന്‍ കരഞ്ഞ് കാലുപിടിച്ചു. പഞ്ചായത്തില്‍ ദിവസേന കയറിയിറങ്ങി എന്നിട്ടും എഐവൈഎഫുകാര്‍ക്ക് മനസലിഞ്ഞില്ല. ഒടുവില്‍ ഒരു നിവൃത്തിയുമില്ലാതെ ആ സാധു മനുഷ്യന്‍ താന്‍ വര്‍ക്ക് ഷോപ്പിനായി കെട്ടിയ ഷെഡ്ഡില്‍ തന്നെ തൂങ്ങിമരിച്ചു. സാജന്‍ എന്ന പ്രവാസി ആന്തൂര്‍ നഗരസഭയുടെ ദയ ഇല്ലാത്ത പെരുമാറ്റം കൊണ്ടാണ് ജീവനൊടുക്കിയത്. ജന്മനാട്ടില്‍ വന്‍ തുക ചെലവാക്കിയ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി കിട്ടാത്തതിന്റെ ദുഃഖം സഹിക്കാനാകാതെയായിരുന്നു ആത്മഹത്യ. സിപിഎം ഭരിക്കുന്ന നഗരസഭയാണ് ആന്തൂര്‍.
.
ജിഷ്ണു പ്രണോയി

മകന്‍ നഷ്ടപ്പെടുക എന്നത് ഏതൊരമ്മയുടെയും തീരാവേദനയാണ്. എന്നാല്‍ ആ വേദനയൊന്നും പിണറായി സര്‍ക്കാരിന് ഒരു പ്രശ്‌നമേയില്ല. പാമ്ബാടി നെഹ്‌റു കോളജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തിന് മുന്നില്‍ ക്രിമിനല്‍ കുറ്റവാളിയെപ്പോലെ റോഡിലൂടെവലിച്ചിഴച്ചു കൊണ്ടാണ് പിണറായി പോലീസ് തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം പ്രകടമാക്കിയത്. മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത സര്‍ക്കാരിന് അതിന് ചേരുന്ന പോലീസ്.
തന്റെ മകന്റെ യഥാര്‍ത്ഥ കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്ന ആവശ്യം മാത്രമേ ആ അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളു. കറകളഞ്ഞ കമ്മ്യൂണിസ്റ്റ്കുടുംബമാണ് ജിഷ്ണുവിന്റേത്. വിഷുവിന് സഹോദരിക്ക് കണികണ്ടുണരാന്‍ പിണറായിയുടെ ചിത്രമാണ് ജിഷ്ണു അയച്ചുകൊടുത്തത്. പിണറായിക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ ജിഷ്ണുവിന്റെ ആത്മാവ് പൊറുക്കുകയില്ലെന്ന് ഇടതുസര്‍ക്കാരിന്റെ പീഡനങ്ങല്‍ക്കിടയിലും പറഞ്ഞിരുന്ന മഹിജയുടെ നിഷ്‌കളങ്കമായ മനസ്സ് കാണാന്‍ കഴിയാത്ത വിധം മരവിച്ചതായിരുന്നു പിണറായിയുടെ മനസ്സ്. ജിഷ്ണുവിന്റെ മരണത്തില്‍ വേട്ടക്കോരൊപ്പമായിരുന്നു സര്‍ക്കാരും പോലീസും. മഹിജയും ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും നടത്തിയ സമരം കേരള ചരിത്രത്തിലെ ഐതിഹാസിക പോരാട്ടങ്ങളിലൊന്നാണ്.

കാര്‍ഷിക മേഖല തകര്‍ന്നു

ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കേരളത്തിന്റെ കാര്‍ഷിക രംഗം ഗുരുതരമായ തകര്‍ച്ചയെ നേരിടുകയാണ്. റബര്‍, കുരുമുളക്, കാപ്പി, ഏലം, നെല്ല്, നാളികേരം, പച്ചക്കറികള്‍ അങ്ങനെ കേരളത്തിന്റെ കാര്‍ഷിക മേഖല ഒന്നൊഴിയാതെതകര്‍ച്ചയിലാണ്. സമഗ്രമായ ഒരു കാര്‍ഷിക വികസന പാക്കേജ് ആവിഷ്‌ക്കരിക്കാനോ, കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളില്‍ വര്‍ക്ക് താങ്ങായി നില്‍ക്കാനോ ഈ സര്‍ക്കാരിന് കഴിയുന്നില്ല. അടുത്ത കാലത്തൊന്നും കാര്‍ഷിക മേഖല ഇത്രത്തോളം കേരളത്തില്‍ തകര്‍ന്നിട്ടില്ല.
വയനാട് പാക്കേജിന് പ്രത്യേക കാര്‍ഷിക വികസന മേഖലക്കുമായി നീക്കിവച്ചത് 2900 ലക്ഷം രൂപയാണ്. വന്‍ പദ്ധതികളാണ് അതില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചത്. സമഗ്ര കുരുമുളക് വികസനം, മണ്ണ്ിന്റെ പുനരുജ്ജീവനം, സുഗന്ധം നെല്ലിനങ്ങളുടെ പ്രോത്സാഹനം എന്നിങ്ങനെയായിരുന്നു പ്രഖ്യാപനം പക്ഷെ ചെലവഴിച്ചത് വെറും 5 കോടി രൂപയാണ്. ഇതാണ് ഈ സര്‍ക്കാരിന്റെ കാര്യക്ഷമത.
കേന്ദ്രത്തിനെതിരെ കര്‍ഷകരെ ഇളക്കിവിടുന്നവരാണ് ഇടതുപക്ഷം. പിണറായി സര്‍ക്കാര്‍ വന്നതോടെ കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വീണ്ടും ഉണ്ടായി. നിരവധി കര്‍ഷകരാണ് മൂക്കറ്റംകടം കയറി ഈ സര്‍ക്കാരിന് കീഴില്‍ ആത്മഹത്യ ചെയ്തത്. ഇക്കഴിഞ്ഞ സെപ്തംബറില്‍ രണ്ടുപേരും 2018 ജനുവരിയില്‍ ഒരാളും, മാര്‍ച്ചില്‍ മറ്റൊരു കര്‍ഷകനും ആത്മഹത്യ ചെയ്തു. മാര്‍ച്ച്‌ 11ന് ശിവദാസന്‍ എന്ന കര്‍ഷകനാണ് മാനന്തവാടിക്കടുത്ത് തൂങ്ങിമരിച്ചത്. നേരത്തെ ഇതേപോലെ കര്‍ഷകരുടെ കൂട്ട ആത്മഹത്യ ഉണ്ടായത് കഴിഞ്ഞ വി.എസ്. മന്ത്രിസഭയുടെ കാലത്താണ്.
പിണറായി സര്‍ക്കാര്‍ നെല്ലുല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെയോ ചെയ്യുന്ന്ുണ്ടെന്നാണ് കൊണ്ടുപിടിച്ചു പ്രചരിപ്പിക്കുന്നതെങ്കിലും നെല്‍കൃഷി കുറയുകയാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായത്.
നെല്ല് സംഭരണത്തിന് പല പദ്ധതികളും ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഒന്നും നടന്നില്ല. കര്‍ഷകര്‍ക്ക് സമയത്തിന് വില കിട്ടുന്നില്ല. നെല്ല് സംഭരണത്തില്‍ മില്ലുകളുടെ തര്‍ക്കം പരിഹരിക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞില്ല. ഇതുകാരണം സംഭരണം കഴിഞ്ഞതവണ പാളി. കിട്ടിയ വിലയ്ക്ക് നെല്ല് കൊടുക്കേണ്ടി വന്ന ഗതികേടിലായി കര്‍ഷകര്‍.
കാലാവസ്ഥാവ്യതിയാനം കാരണം അഞ്ചുമുതല്‍ പത്തു ശതമാനം വരെ വിളവിന് നഷ്ടമുണ്ടായി എന്നാണ് കണക്ക്. ഇതിനെന്തെങ്കിലും നഷ്ടപരിഹാരം കൊടുക്കാന്‍ സര്‍ക്കാരിനായില്ല. കേന്ദ്രത്തില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങിയെടുക്കാനുള്ള പദ്ധതികളുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ അത് വാങ്ങിയെടുത്തു. പക്ഷെ കേരളം അനങ്ങിയില്ല. കഴിഞ്ഞ വര്‍ഷം വരള്‍ച്ചയില്‍ സംഭവിച്ച കൃഷി നഷ്ടത്തിന് ഈ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കൊടുത്തിട്ടില്ല.

പൊതുമേഖലയ്ക്ക് കഷ്ടകാലം

പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായിരുന്നു എന്ന് സര്‍ക്കാരിന്റെ റിവ്യൂ ഓഫ് പബ്ലിക് എന്റര്‍ െ്രെപസസ് ഇന്‍ കേരള എ‌നന രേഖയില്‍ പറയുന്നു. 2016-17 അത് 44 ആയി വര്‍ദ്ധിച്ചു. മൂന്നു സ്ഥാപനങ്ങള്‍ കൂടി ലാഭത്തിലായെന്നര്‍ത്ഥം.ലാഭത്തിതലും ചെറിയ വര്‍ദ്ധയുണ്ടായി 2015-16 കാലത്ത് 557.64കോടി രൂപയായിരുന്ന ലാഭം 2016-17ല്‍ 604.47 കോടിയായി വര്‍ദ്ധിച്ചു. 46.83 കോടിയുടെ വര്‍ദ്ധനവ്. അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം കുത്തനെ ഉയരുകയാണ് ചെയ്തത്. അതായത് 2015-16 ല്‍ 2568 .01 കോടി രൂപയായിരുന്നു നഷ്ടമെങ്കില്‍ ഇടതുമുന്നണി അധികാരത്തില്‍ വന്ന ശേഷം കുതിച്ചുയര്‍ന്നു. അധിക നഷ്ടം 1891.63 കോടി രൂപ. നഷ്ടത്തിന്റെ വര്‍ദ്ധനമവ് 73.66 ശതമാനം. ചെറുകിട ഇടത്തരം ഫാക്ടറി ഉടമകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടു. കടംകയറി ഒരു ഫാക്ടറി ഉടമ ആത്മഹത്യ ചെയ്തു. മൂന്നു ഫാക്ടറി ഉടമകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 91 ഫാക്ടറി ഉടമകള്‍ക്ക് ബാങ്കുകള്‍ നോട്ടീസ് നല്‍കി. സര്‍ഫാസി നിയമം അനുസരിച്ച്‌ 55 ഫാക്ടറികളാണ് ജപ്തി ഭീഷണി നേരിടുന്നത്. ഈ ദുരവസ്ഥയ്ക്ക് പൂര്‍ണ്ണ ഉത്തരവാദികള്‍ സര്‍ക്കാരും വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമാണ്. കശുവണ്ടി വ്യവസായത്തെ ഉദ്ധരിക്കുന്നതിന് പകരം അഴിമതിക്കുള്ള പാത സുഗമമാക്കാനാണ് മന്ത്രിക്കുള്ള താല്‍പര്യം. കാഷ്യു കോര്‍പ്പറേഷന്റെയും കാപ്പക്‌സിന്റെയും തലപ്പത്ത് വന്‍ ശമ്ബളത്തില്‍ ഇഷ്ടക്കാരെ കുടിയിരുത്തിയിരിക്കുകയാണ്. ഫാക്ടറികള്‍ അടഞ്ഞ് കിടക്കുമ്ബോഴും തൊഴിലാളികള്‍ പട്ടിണി കിട്ക്കുമ്ബോഴും കാപ്പക്‌സിലെ ധൂര്‍ത്തിന് ഒരു കുറവുമില്ല. കാഷ്യുകോര്‍പ്പറേഷന് ഒരു മാസം നഷ്ടം 7.89 കോടി രൂപയാണ്. കാപ്പക്‌സിന് പ്രതിമാസം നഷ്ടം 3.69 കോടി രൂപ കശുവണ്ടി സംഭരണത്തിലെ അഴിമതി അവസാനിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച കാഷ്ടു ബോ്#ഡ് പണം തിന്നുന്ന വെള്ളാനയായി മാറിയിരിക്കുന്നു. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കശുവണ്ടി വാങ്ങാനാണ് കാഷ്യു ബോര്‍ഡ് ഉണ്ടാക്കിയത്.
കൃത്യസമയത്ത് യന്ത്രവല്‍ക്കരണത്തിന് അനുവദിക്കാതെ സമരം നടത്തിയ സിപിഎം ആണ് കയര്‍ വ്യവസായത്തിന്റെ ഇന്നത്തെ ദുര്‍ഗതിക്ക് കാരണക്കാര്‍. തൊണ്ടുതല്ലുന്നതിനും കയര്‍ പിരിക്കുന്നതിനും യന്ത്രം കൊണ്ടു വന്നപ്പോള്‍ അവയെ തല്ലിപ്പൊടട്ിച്ച്‌ രൂക്ഷമായ സമരപരമ്ബര നടത്തിയവരാണ് സിപിഎമ്മുകാര്‍. ഇതിന് കാരണം കേരളത്തിന്റെ ഈ പരമ്ബരാഗത വ്യവസായം മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറി. തെങ്ങിന്റെ നാടായ കേരളത്തിലിപ്പോള്‍ തൊണ്ടും ചകിരിയും കിട്ടാച്ചരക്കായി മാറി. കയര്‍ വ്യവസായം തകര്‍ച്ചയുടെ പടുകുഴിയിലാണ്. ചകിരിയില്ല. തൊഴിലാളികള്‍ക്ക് കൂലിയില്ല. ഉല്പന്നത്തിന് വിലയുമില്ല. ഇടതുമുന്നണി വരും എല്ലാം ശരിയാകും എന്ന പരസ്യവാചകം കെഎസ്‌ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം അറംപറ്റിയ പോലെയായി.

ആനവണ്ടികള്‍ക്ക് അനര്‍ത്ഥം

ഇടതുമുന്നണി ശരിയാക്കിയ കേരളത്തിലെ പ്രധാന സ്ഥാപനങ്ങളിലൊന്നാണ് കെഎസ്‌ആര്‍ടിസിജീവനക്കാരുടെ ശമ്ബളവും പെന്‍ഷനും മുടങ്ങിയെന്നു മാത്രമല്ല കോര്‍പ്പറേഷന്‍ കടത്തില്‍ മുങ്ങിത്താഴുകയും ചെയ്തു.
അഞ്ചുമാസമാണ് വിരമിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പെന്‍ഷന്‍ കിട്ടാതെ നട്ടം തിരിഞ്ഞത്. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു വിരമിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങില്ല എന്നത്. എ‌നനാല്‍ പെന്‍ഷന്‍ മുടങ്ങിയതോടെ പത്തോളം പേര്‍ക്കാണ് ആഥ്മഹത്യയില്‍ അഭയം പ്രാപിക്കേണ്ടിവന്നത്. കെഎസ്‌ആര്‍ടിസിയില്‍ െ്രെഡവറായിരുന്നുകൂത്താട്ടുകുളം വാളായിക്കുന്ന് തട്ടിന്‍പുറത്ത് മാധവന്റെ വിധവ തങ്കമ്മയുടെ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തതിനെ കുറിച്ച്‌ അറിഞ്ഞാല്‍ മനസ്സ് തകര്‍ന്നുപോകും.
കെഎസ്‌ആര്‍ടിസിയുടെ കടബാധ്യത ഏറ്റെടുക്കുന്നതടക്കം സമഗ്രമായ പുനരുദ്ധാരണ പദ്ധതിയും, സമയ ബന്ധിതമായ പെന്‍ഷനുമായിരുന്നു ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍(ഇടതു പ്രകടന പത്രിക പാര222) എന്നാല്‍ പിന്നില്‍ നിന്ന് കുത്തുക എന്ന സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ജനിതകമായ സ്വഭാവം കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാരുടെ കാര്യത്തിലും കാണിച്ചു. കെഎസ്‌ആര്‍ടിസിയുടെ സാമ്ബത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചു. സമയബന്ധിതമായി പെന്‍ഷന്‍ നല്‍കിയില്ലെന്ന് മാത്രമല്ല പെന്‍ഷനേ നല്‍കാന്‍ പറ്റില്ലെന്ന നിലപാടായിരുന്നു സര്‍ക്കാരിന് ഒടുവില്‍ സഹകരണ സ്ഥാപനങ്ങളുടെ തലയില്‍ വച്ചുകെട്ടി സര്‍ക്കാര്‍ പെന്‍ഷന്‍ ബാധ്യതയില്‍ നിന്ന് തലയൂരി. കമ്ബനി മേലാളരില്‍ ചിലര്‍ നൂറുകോടി തിരുമറി നടത്തിയത് പുതിയ എംഡി അടുത്തിടെ പരസ്യമാക്കിയതാണ്. ഒന്നും നടന്നില്ല.

സെന്‍കുമാറും ജേക്കബ് തോമസും

സത്യസന്ധനെന്നും ശേഷിമാനായ ഓഫീസറെന്നും പേരെടുത്ത ടി.പി.സെന്‍കുമാറിനെ വ്യക്തിവിരോധത്തിന്റെ പേരില്‍ അപമാനിച്ച്‌ ഡിജിപി സ്ഥാനത്ത് നിന്ന് ഇറക്കിവിട്ട സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മാപ്പിരക്കുകയും പിഴ ഒടുക്കുകയും ചെയ്തതാണ് മറ്റൊന്ന്. കോടതി വിധി അനുസരിച്ച്‌ സെന്‍കുമാറിനെ തിരികെ ഡിജിപി കസേരയിലിരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായെങ്കിലും സര്‍ക്കാരിന്റെ പക ഒടുങ്ങിയിരുന്നില്ല. ശേഷിച്ച സര്‍വ്വീസ് ദിങ്ങളില്‍ അദ്ദേഹത്തെ നാലുപാടു നിന്നും സമ്മര്‍ദ്ദങ്ങളിലൂടെ സര്‍ക്കാര്‍ എടുത്ത കള്ളക്കേസുകള്‍ ഓരോന്നായി കോടതി നുള്ളിക്കീറി കുട്ടിയിലിട്ടു.
സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് തിരിച്ചു നിയമിക്കാന്‍ സുപ്രീംകോടതി നല്‍കിയ ഉത്തരവ് പിണറായി സര്‍ക്കാരിന് മുഖമടച്ച്‌ കിട്ടിയ അടിയാണ്.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായിട്ടാണ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടുന്ന ഡിജിപി സുപ്രീംകോടതി വഴി തല്‍സ്ഥാനത്ത് മടങ്ങി എത്തുന്നത്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ പിടികൂടാന്‍ സെന്‍കുമാര്‍ ധീരമായ നിലപാടെടുത്തതാണ് പിണറായിയെയും സംഘത്തെയും അരിശം കൊള്ളിച്ചത്. അതിന്റെ പക തീര്‍ക്കാനായിരുന്നു അധികാരമേറ്റത്തിന്റെ പിറ്റേന്ന് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് ഇറക്കിവിട്ടത്. സംസ്ഥാനത്തെ പൊലീസ് മേധാവിയുടെ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി ദിവസക്കൂലിക്കാരെ പറഞ്ഞ്വിടുംപോലെയായിരുന്നു ഇറക്കിവിട്ടത്. ഒടുവില്‍ കോടതി പിഴ ചുമത്തുകയും ഇനി എതു ചെയ്യണമെന് തങ്ങള്‍ക്കറിയാമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തപ്പോഴാണ് മുട്ടിടിച്ചുകൊണ്ട് സര്‍ക്കാര്‍ സെന്‍കുമാറിനെ തിരിച്ചെടുത്തത്. ജേക്കബ് തോമസിനെതിരെയും സമാനമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

പിന്‍വാതില്‍ നിയമനവും ബന്ധു നിയമനവും

പിന്‍വാതില്‍ നിയമനവും താത്ക്കാലികക്കാരെ നിയമിക്കലുമൊക്കെ സര്‍ക്കാര്‍ മേളയാക്കി. ഒരു തൊഴിലിനുവേണ്ടി പഠിച്ച്‌ പരീക്ഷയെഴുതി വിജയിച്ച്‌ റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ പ്രതീക്ഷയറ്റ് ആത്മഹത്യാ മുനമ്ബിലെത്തിയപ്പോള്‍ സമരം. അവരുടെ ഉള്ളില്‍ കനലാണ്. സര്‍ക്കാരിനോട് താണ് കേണ് പറഞ്ഞിട്ടും രക്ഷയില്ല. സര്‍ക്കാരിന്റെ മനസ്സ് കരിങ്കല്ലാണെന്ന് തെളിയുമ്ബോള്‍ രണ്ടും കല്‍പ്പിച്ചവര്‍ ഇഴഞ്ഞും ഭിക്ഷയാചിച്ചും ശയനപ്രദക്ഷിണം നടത്തി സമരം
അര്‍ഹതപ്പെട്ട ജോലിക്കായി മുട്ടിലിഴഞ്ഞാലും ഭിക്ഷ യാചിച്ചാലും തൊഴില്‍ നല്‍കില്ലെന്ന ധാര്‍ഷ്ട്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ചെയ്യുന്നവരെ വെല്ലുവിളിച്ച്‌ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തി. സമരം ചെയ്യുന്നവരെ തിരിഞ്ഞു നോക്കേണ്ടെന്നാണ് പിണറായിയുടെ തീരുമാനം. ഇതൊന്നും പിഎസ്‌സിക്ക് വിട്ടിട്ടില്ലെന്ന ന്യായീകരണം മുഖ്യമന്ത്രിക്ക്.
ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ജീവിത പ്രശ്‌നമായിരുന്നിട്ടും കരുണയില്ലാത്ത നിലപാടിലാണ് പിണറായി.

താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതിലൂടെ നിയമനത്തിലെ സംവരണ തത്വവും സര്‍ക്കാര്‍ അട്ടിമറിച്ചു. പിന്നാക്ക വിഭാഗത്തിലെയും മുന്നാക്ക വിഭാഗത്തിലെയും നിരവധി പേര്‍ക്ക് ലഭിക്കേണ്ട സംവരണ ആനുകൂല്യങ്ങളാണ് ഇതോടെ നഷ്ടപ്പെട്ടത്. താല്‍ക്കാലികക്കാരെ നിയമിച്ച തസ്തികകള്‍ ഇനി പിഎസ്‌സിക്കു വിട്ടാലും ഈ തസ്തികകളില്‍ നിയമനം നടക്കണമെങ്കില്‍ കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും കാത്തിരിക്കണം.