ഹൈദരാബാദ്: തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കു മെഹബൂബ്‌നഗര്‍ രംഗറെഡ്ഡി ഹൈദരാബാദ് ഗ്രാജ്യുവേറ്റ്‌സ് മണ്ഡലത്തില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകളും ടിആര്‍എസ് സ്ഥാനാര്‍ത്ഥിയുമായ എസ്. വാണിദേവി വിജയിച്ചു. ബിജെപിയുടെ സിറ്റിങ് എംഎല്‍സി രാമചന്ദര്‍ റാവുവിനെയാണു പരാജയപ്പെടുത്തിയത്.

വാറംഗല്‍ഖമ്മംനല്‍ഗൊണ്ട മണ്ഡലത്തില്‍ ടിആര്‍എസിലെ സിറ്റിങ് എംഎല്‍സി പല്ല രാജേശ്വര്‍ റെഡ്ഡി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ 71 സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു.