ലക്നൗ : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ ഭീഷണിയുമായി അലിഗഢ് മുസ്ലീം സര്‍വ്വകലാശാല വിദ്യാര്‍ത്ഥി നേതാവ്. . എഎംയു സ്റ്റുഡന്റ് യൂണിയന് നേതാവ് ഫര്ഹാന് സുബേരിയാണ ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മാക്രോണിനെ പിന്തുണയ്ക്കുന്നവരുടെ തലയറുകുമെന്നാണ് വിദ്യാര്‍ത്ഥി നേതാവിന്റെ ഭീഷണി.
ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്ലാമിനെതിരെയോ ഇസ്ലാം മതത്തിനെതിരെയോ ആരും സംസരാക്കരുത്. ഇസ്ലാം മതത്തെയും പ്രവാചകനെയും അപമാനിക്കുന്നവരുടെ തലയുണ്ടാകില്ല. മുസ്ലീങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന ഫ്രഞ്ച് പ്രസിഡന്റിനെ ആരും പിന്തുണയ്ക്കരുത്. ഇത്തരത്തില്‍ പിന്തുണയ്ക്കുന്നവരുടെ തലയറുക്കുമെന്നും ശബ്ദ സന്ദേശത്തില്‍ ഫര്ഹാന് ഭീഷണിപ്പെടുത്തുന്നു.
മതമൗലിക വാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന ഫ്രഞ്ച് സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം അലിഗഡ് സര്‍വ്വകലാശാലയില്‍ എഎംയു സ്റ്റുഡന്റ്സ് യൂണിയന് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാവിന്റെ ഭീഷണി സന്ദേശം പുറത്തുവരുന്നത്.