തി​രു​വ​ന​ന്ത​പു​രം : പ​ത്രി​ക പി​ന്‍​വ​ലി​ക്ക​ല്‍ സ​മ​യ​പ​രി​ധി ഇന്ന് വൈകുന്നേരം കഴിയുന്നതോടെ നി​യ​മ​സ​ഭ​തെ​ര​ഞ്ഞെ​ടു​പ്പിന്റെ അ​ന്തി​മ​പോ​രാ​ട്ട ​ചി​ത്രം വ്യ​ക്ത​മാ​കും.

ത​ല​ശ്ശേ​രി, ഗു​രു​വാ​യൂ​ര്‍, ദേ​വി​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ല​വി​ല്‍ എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍​ഥി​യി​ല്ല. പ​ത്രി​ക ത​ള്ളി​യ​തി​നെ​തി​രെ ന​ല്‍​കി​യ കേ​സി​ല്‍ ഇന്നത്തെ കോ​ട​തി​വി​ധി നി​ര്‍​ണാ​യ​ക​മാ​കും.

പി​ന്‍​വ​ലി​ക്ക​ല്‍ സ​മ​യം അ​വ​സാ​നി​ച്ചാ​ലു​ട​ന്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക്​ ചി​ഹ്​​നം അ​നു​വ​ദി​ക്കും. നി​ല​വി​ല്‍ അം​ഗീ​കൃ​ത രാ​ഷ്​​ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ മാ​ത്ര​മാ​ണ്​ ചി​ഹ്​​നം വെച്ച്‌ ‌​ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. മു​ന്ന​ണി​ക​ളു​ടെ സ്വ​ത​ന്ത്ര​ര്‍​ക്കും മ​റ്റ്​ സ്വ​ത​ന്ത്ര​ര്‍​ക്കും തി​ങ്ക​ളാ​ഴ്​​ച ചി​ഹ്​​നം ല​ഭി​ക്കും.

140 മ​ണ്ഡ​ല​ങ്ങ​ളിലേക്ക് ​ ന​ല്‍​കി​യ​തി​ല്‍ 1061 പ​ത്രി​ക​ക​ള്‍​ ക​മീ​ഷ​ന്‍ സാധുവെന്ന് ​ ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ത്രി​ക ത​ള്ള​ല്‍ വി​ഷ​യ​ത്തി​ല്‍ ഹൈ​കോ​ട​തി​വി​ധി കൂ​ടി പ​രി​ഗ​ണി​ച്ചാ​കും ക​മീ​ഷ​ന്‍ തീ​രു​മാ​നം.