മലപ്പുറം ;കൊണ്ടോട്ടിയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ പി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക ഇന്ന് വീണ്ടും സൂക്ഷ്മ പരിശോധന നടത്തും .യു ഡി എഫ് പരാതി ഉന്നയിച്ചതാണ് പത്രിക സൂക്ഷ്മ പരിശോധനയ്ക്ക് മാറ്റി വെയ്ക്കാന്‍ കാരണമായത് .

ജീവിത പങ്കാളിയുടെ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല .സ്വത്ത് വിവരങ്ങളില്‍ അവ്യക്തത ഉണ്ടായിരുന്നുവെന്നും യു ഡി എഫ് ആരോപിച്ചു .ഇയാള്‍ രണ്ടു വിവാഹം കഴിച്ച ആള്‍ ആണെന്നും യു ഡി എഫ് ആരോപിച്ചു .