ഖത്തറിലേക്ക് മടങ്ങിയെത്തിയ 90 പേര്‍ക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് -19 സ്ഥിരീകരിച്ചു. ഇന്ന് പുതുതായി 503 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 413 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.

ഇന്ന് പുതുതായി ഒരാള്‍ കൂടി വൈറസ് ബാധിച്ച്‌ മരിച്ചതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധിച്ച്‌ തീവ്രപരിചരണത്തില്‍ കഴിഞ്ഞിരുന്ന 63 വയസ്സുള്ളയാളാണ് മരണപ്പെട്ടത്.

ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 273 ആയി. അതേസമയം, രാജ്യത്ത് ഇന്ന് പുതുതായി 336 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി 160,451 ആയി.