കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ചയില്‍ ആശങ്കപ്പെട്ട് കെ. സുധാകരന്‍. എം.പി. കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറികൊണ്ടിരിക്കുകയാണെന്നും, യു.ഡി.എഫിന് ഇത് നിര്‍ണായകമായ തെരഞ്ഞെടുപ്പാണെന്നും പരാജയപ്പെട്ടാല്‍ അത് ബി.ജെ.പിയെ ശക്തിപ്പെടുത്തുമെന്നും അദ്ദെഹം കൂട്ടിച്ചേര്‍ത്തു.

‘ഇത് നിര്‍ണായകമായ തെരഞ്ഞെടുപ്പാണ്. എല്ലാ കാലവും ഞാനും നിങ്ങളും പറയും അഞ്ച് വര്‍ഷം യു.ഡി.എഫ് അഞ്ച് വര്‍ഷം എല്‍.ഡി.എഫ് എന്ന്. ഇക്കുറി അങ്ങനെ ആണെന്ന് കരുതരുത്. കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറികൊണ്ടിരിക്കുകയാണ്. ഇവിടെ മൂന്നാമതൊരു പ്രസ്ഥാനം ഉയര്‍ന്നുവരുന്നുണ്ട്. പക്ഷേ അവര്‍ ശക്തരല്ല. എന്നാല്‍ അവര്‍ ശക്തരാകുന്ന നടപടിയിലേക്ക് യു.ഡി.എഫിന്റെ പരാജയം നയിക്കുമെന്ന ഓര്‍മ ഓരോരുത്തര്‍ക്കും വേണം. ജയിക്കണം. അധികാരത്തിലേക്ക് തിരിച്ച്‌ വരണം’ – സുധാകരന്‍ പറഞ്ഞു.

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയന്‍ കല്‍തുറുങ്കിലേക്ക് പോകുമെന്ന കാര്യം ഉറപ്പ് പറയുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ഉളപ്പില്ലായ്മയുടെ പ്രതീകമാണ് പിണറായി വിജയനെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇരിക്കൂറില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ. സുധാകരന്‍.