നിയമസഭ തെരഞ്ഞെടുപ്പടുത്തതോടെ ശബരിമലയെ വീണ്ടും കുരുതിക്കളമാക്കാനാണ് പിണറായിയും കൂട്ടരും ശ്രമിക്കുന്നതെന്ന് കോന്നി നിയോജക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആങ്ങാമൂഴിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മന്ത്രി കടകംപള്ളി സുരേന്ദ്രനും മുഖ്യമന്ത്രിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ശബരിമലയെ വീണ്ടും അപമാനിക്കുകയാണ്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ എന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു എല്‍.എഡി.എഫ് തന്നത്? ഒന്നരവര്‍ഷക്കാലമായി വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാതെ അവര്‍ ജനങ്ങളെ പറ്റിച്ചു. 23 വര്‍ഷക്കാലം ഭരിച്ച യു.ഡി.എഫും കോന്നിക്ക് വേണ്ടി ഒന്നും ചെയ്തില്ല’. ബി.ജെ.പി ജയിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിന്റെ പിന്തുണയോടെ കോന്നിയെ മികച്ച മണ്ഡലമാക്കി മാറ്റുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.