വാഷിംഗ്ടണ്‍: യു എസ്സില്‍ ഏഷ്യന്‍ വംശജര്‍ വിവേചനം നേരിടുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അറ്റ്‌ലാന്റയിലെ എമോറി സര്‍വകലാശാലയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജോര്‍ജിയയിലെ ഏഷ്യന്‍-അമേരിക്കന്‍ സമൂഹത്തിലെ നേതാക്കളുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്തി. വംശീയത അമേരിക്കയെ കാലങ്ങളായി വേട്ടയാടുന്ന വൃത്തികെട്ട വിഷമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജോര്‍ജിയയിലെ മസാജ് പാര്‍ലറുകളില്‍ നടന്ന വെടിവയ്പ്പില്‍ ആറ് ഏഷ്യന്‍ സ്ത്രീകളടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബൈഡന്‍ വംശീയതയെ വിമര്‍ശിച്ച്‌ രംഗത്തെത്തിയത്.