തി​രു​വ​ന​ന്ത​പു​രം: നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ 14 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി മ​ത്സ​രി​ക്കു​ന്ന​ത്​ 107 പേ​ര്‍. 23 പ​ത്രി​ക ത​ള്ളി. അ​തേ​സ​മ​യം ജി​ല്ല​യി​ലെ മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളെ​ല്ലാം സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന ക​ട​മ്ബ മ​റി​ക​ട​ന്നു. മാ​ര്‍​ച്ച്‌​ 22 വ​രെ ​പ​ത്രി​ക പി​ന്‍​വ​ലി​ക്കാം. ഇ​ക്കു​റി പ്ര​ധാ​ന സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക​ട​ക്കം വെ​ല്ലു​വി​ളി​യാ​യി അ​പ​ര​ന്മാ​രു​ണ്ട്. നേ​മ​ത്ത്​ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി കെ. ​മു​ര​ളീ​ധ​ര​ന്​ വെ​ല്ലു​വി​ളി​യാ​യി മു​ര​ളീ​ധ​ര​ന്‍ നാ​യ​രു​ണ്ട്.

ബി.​െ​ജ.​പി സ്ഥാ​നാ​ര്‍​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്​ ത​ല​വേ​ദ​ന​യാ​യി രാ​ജ​ശേ​ഖ​ര​നും മ​ത്സ​രി​ക്കു​ന്നു. അ​രു​വി​ക്ക​ര​യി​ല്‍ എ​ല്‍.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി ജി. ​സ്​​റ്റീ​ഫ​ന്​ ഡി. ​സ്​​റ്റീ​ഫ​ന്‍ വെ​ല്ലു​വി​ളി​യു​യ​ര്‍​ത്തും. വ​ര്‍​ക്ക​ല, ചി​റ​യി​ന്‍​കീ​ഴ്, നെ​ടു​മ​ങ്ങാ​ട്, ക​ഴ​ക്കൂ​ട്ടം, തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ങ്ങ​ളി​ല്‍ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക്​ സ​മാ​ന പേ​രു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ണ്ട്. വ​ര്‍​ക്ക​ല​യി​ലെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി ബി.​ആ​ര്‍.​എം. ഷെ​ഫീ​റി​ന്​ ഷെ​ഫീ​റും​ നെ​ടു​മ​ങ്ങാ​ട്​ പി.​എ​സ്. പ്ര​ശാ​ന്തി​ന്​ പ്ര​ശാ​ന്ത്​ സി​യും ക​ഴ​ക്കൂ​ട്ട​ത്ത്​ എ​സ്.​എ​സ്. ലാ​ലി​ന്​ ലാ​ലു​മോ​നും തി​രു​വ​ന​ന്ത​പു​ര​ത്ത്​ വി.​എ​സ്. ശി​വ​കു​മാ​റി​ന്​ ശി​വ​കു​മാ​ര്‍ കെ​യും വെ​ല്ലു​വി​ളി​യാ​കു​ം.

തി​രു​വ​ന​ന്ത​പു​ര​ത്ത്​ ആ​ന്‍​റ​ണി രാ​ജു എ​ല്‍.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി​യാ​യി​രി​​ക്കെ ‘രാ​ജു ആ​ന്‍​റ​ണി’​യും ‘ആ​ന്‍​റ​ണി രാ​ജു’​വും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​കു​േ​മ്ബാ​ള്‍ കൂ​ടു​ത​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്​ നേ​മ​ത്താ​ണ്​ -12 പേ​ര്‍.

ത​ള്ളി​യ പ​ത്രി​ക​ക​ള്‍

വി​വേ​കാ​ന്ദ​ന്‍- വ​ര്‍ക്ക​ല -സ്വ​ത​ന്ത്ര​ന്‍

നി​ഷി എ​സ് -വ​ര്‍ക്ക​ല -ശി​വ​സേ​ന

ക​വി​ത ആ​ര്‍- ആ​റ്റി​ങ്ങ​ല്‍ -സി.​പി.​എം

സു​നി​ല്‍കു​മാ​ര്‍ എ​സ് -ആ​റ്റി​ങ്ങ​ല്‍ -ബി.​ജെ.​പി

മ​നോ​ജ് കു​മാ​ര്‍ ബി- ​ചി​റ​യി​ന്‍കീ​ഴ് -സി.​പി.​ഐ

ഷെ​റീ​ഫ് പി.​എ​സ്- നെ​ടു​മ​ങ്ങാ​ട് -സി.​പി.​ഐ

അ​ശോ​ക​ന്‍ പി- ​വാ​മ​ന​പു​രം -സ്വ​ത​ന്ത്ര​ന്‍

അ​നി​ല്‍കു​മാ​ര്‍- ക​ഴ​ക്കൂ​ട്ടം -സി.​പി.​എം

വി​ക്ര​മ​ന്‍ നാ​യ​ര്‍ വി- ​ക​ഴ​ക്കൂ​ട്ടം -ബി.​ജെ.​പി

കെ.​സി. വി​ക്ര​മ​ന്‍- വ​ട്ടി​യൂ​ര്‍ക്കാ​വ് -സി.​പി.​എം

സ​ഹ​ദേ​വ​ന്‍- വ​ട്ടി​യൂ​ര്‍ക്കാ​വ് -സ്വ​ത​ന്ത്ര​ന്‍

സു​ശീ​ല​ന്‍- തി​രു​വ​ന​ന്ത​പു​രം -സ്വ​ത​ന്ത്ര​ന്‍

ബാ​ബു- തി​രു​വ​ന​ന്ത​പു​രം -സ്വ​ത​ന്ത്ര​ന്‍

പി. ​അ​ശോ​ക് കു​മാ​ര്‍- തി​രു​വ​ന​ന്ത​പു​രം -ബി.​ജെ.​പി

ജി. ​സി​ദ്ധാ​ര്‍​ഥ​ന്‍- തി​രു​വ​ന​ന്ത​പു​രം -ബി.​എ​സ്.​പി

ജി. ​ര​വീ​ന്ദ്ര​ന്‍- നേ​മം -സ്വ​ത​ന്ത്ര​ന്‍

ഹ​മീ​ദ് ഖാ​ന്‍- നേ​മം -റി​പ്പ​ബ്ലി​ക് പാ​ര്‍ട്ടി ഓ​ഫ് ഇ​ന്ത്യ (എ)

​സു​ര​ഭി എ​സ്- അ​രു​വി​ക്ക​ര -ബി.​എ​സ്.​പി

ഷൗ​ക്ക​ത്ത​ലി- അ​രു​വി​ക്ക​ര -സി.​പി.​എം

ഡെ​ന്നി​സ​ണ്‍ ഇ- ​പാ​റ​ശ്ശാ​ല -സ്വ​ത​ന്ത്ര​ന്‍

ജ​മീ​ല പ്ര​കാ​ശം- കോ​വ​ളം -ജ​ന​താ​ദ​ള്‍ (എ​സ്)

കെ.​എ​സ്. സാ​ജ​ന്‍- കോ​വ​ളം -ബി.​ജെ.​പി

ബി​ബി​ന്‍ എ​സ്.​ബി- നെ​യ്യാ​റ്റി​ന്‍ക​ര -സ്വ​ത​ന്ത്ര​ന്‍