മാണി സി കാപ്പന്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ റെക്കോര്‍ഡ് നേട്ടങ്ങളാണ് പാലയ്ക്ക് സമ്മാനിച്ചതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലക്ഷ്യബോധത്തോടെ കാര്യങ്ങള്‍ ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തീകരിക്കുന്ന ആളാണ് അദ്ദേഹമെന്നും ഉമ്മന്‍‌ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക് പോസ്റ്റ്:

മാണി സി കാപ്പന്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ റെക്കോര്‍ഡ് നേട്ടങ്ങളാണ് പാലയ്ക്ക് സമ്മാനിച്ചത്. ലക്ഷ്യബോധത്തോടെ കാര്യങ്ങള്‍ ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തീകരിക്കുന്ന കര്‍ക്കശക്കാരനായ പൊതുപ്രവര്‍ത്തകന്‍. മാണി സി കാപ്പന്‍ വിജയിച്ചാല്‍ അത് പാലയ്ക്ക് വലിയൊരു നേട്ടം ആയിരിക്കും. മാണി സി കാപ്പന് എല്ലാവിധ ആശംസകളും.
പാലാ നിയോജക മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ വിജയത്തിനായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു