കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിന് ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളില്‍ ലഭിച്ച 95 നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടന്നു. 84 എണ്ണം സ്വീകരിച്ചു. 11 പത്രിക തള്ളി. ഓരോ മണ്ഡലത്തിലെയും വരണാധികാരികളുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി 22ന് അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികക്ക് രൂപമാകും.
കരുനാഗപ്പള്ളി മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ച അജയകുമാര്‍, കൊല്ലം – വി. രാജേന്ദ്രബാബു, കുണ്ടറ -മിഥുന് മോനച്ചന്, എന്‍.എസ്. പ്രസന്നകുമാര്‍, പുനലൂര്‍ -ഉമേഷ് ബാബു, നൗഷാദ്, ജോസ്, കൊട്ടാരക്കര – ജോണ്സണ്, ഇരവിപുരം -എസ്. പ്രസാദ്, ചാത്തന്നൂര്‍ -ദിലീപ് കുമാര്‍, ശ്രീനാഗേഷ് എന്നിവരുടെ നാമനിര്‍ദേശ പത്രികകളാണ് തള്ളിയത്.