ന്യൂഡല്‍ഹി: കൊവിഡ് വാക്സിനേഷന് വിതരണത്തില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. രാജ്യത്ത് ഇതുവരെ വാക്സിന് നല്‍കിയത് 4.2 കോടി പേര്‍ക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആകെ 4,20,63,392 വാക്സിന് ഡോസുകളാണ് നല്‍കിയത്. മാര്‍ച്ച് 18 വരെയുള്ള കണക്ക് പ്രകാരം ആഗോളതലത്തില്‍ വാക്സിന് വിതരണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. യുഎസ് ആണ് വാക്സിന് നല്‍കിയവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. വാക്സിനേഷന് ലഭിച്ചവരില്‍ ആദ്യ ഡോസ് ലഭിച്ച 77,06,839 ആരോഗ്യപ്രവര്‍ത്തകരും രണ്ടാമത്തെ ഡോസ് ലഭിച്ച 48,04,285 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. 79,57,606 മുന്‍നിരപോരാളികള്‍ക്കാണ് വാക്സിന്റെ ആദ്യ ഡോസും 24,17,077 മുന്നിരപോരാളികള്ക്ക് വാക്സിന്റെ രണ്ടാമത്തെ ഡോസും നല്‍കിയത്. കൂടാതെ, ഗുരുതര രോഗങ്ങളുള്ള 45 വയസ്സിന് മുകളിലുള്ള 32,23,612 പേര്‍ക്കും 60 വയസിന് മുകളിലുള്ള 1,59,53,973 പേര്‍ക്കും രാജ്യത്ത് കൊവിഡ് വാക്സിന് ലഭിച്ചു. രാജ്യത്ത് കൊവിഡ് വാക്സിന് വിതരണം 63 ദിവസം പിന്നിടുമ്ബോള്‍ വെള്ളിയാഴ്ച മാത്രം 27,23,575 വാക്സിന് ഡോസുകളാണ് നല്‍കിയത്. 2021 ജനുവരി 16 മുതലാണ് രാജ്യത്ത് കൊവിഡ് വാക്സിനേഷന് ആരംഭിച്ചത്.
കോവിഡ് വാക്സിന് വിതരണത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ; ഇതുവരെ വാക്സിന് നല്‍കിയത് 4.2 കോടി
