അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇന്ന് വിജയിക്കുന്ന ടീം പരമ്ബര സ്വന്തമാക്കും. ഇന്ത്യന്‍ നിരയില്‍ കഴിഞ്ഞ നാലു മത്സരങ്ങളിലും പരാജയപ്പെട്ട ഓപ്പണര്‍ കെ.എല്‍. രാഹുല്‍ ഇല്ല. പേസ് ബോളര്‍ ടി. നടരാജനാണ് അദ്ദേഹത്തിന്റെ പകരക്കാരന്‍. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ഇഷന്‍ കിഷനും അവസരമില്ല.

രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ഇംഗ്ലണ്ട് കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി.