പാലക്കാട്: കമ്യൂണിസ്റ്റുകാരുടെ ചതിയുടെയും വഞ്ചനയുടെയും ചരിത്രമാണ് ബിജെപി പുറത്തു കൊണ്ടു വരാന്‍ പോകുന്നതെന്ന് ആലത്തൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രശാന്ത് ശിവന്. പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി പുഷ്പാര്‍ച്ചന നടത്തിയപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പൊള്ളിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രക്തസാക്ഷികളുടെ ചരിത്രം പുറത്തു വന്നാല്‍ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കപട മുഖം തിരിച്ചറിയാന്‍ തുടങ്ങും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ജനങ്ങള്‍ പ്രതികരിക്കാനും ആരംഭിക്കും. പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനെ കമ്യൂണിസ്റ്റുകാര്‍ പേടിച്ചെങ്കില്‍ ഇനി വരുന്ന ദിനങ്ങളില്‍ കമ്യൂണിസ്റ്റുകാര്‍ വഞ്ചിച്ചു കൊന്ന രക്തസാക്ഷികളുടെ ചരിത്രങ്ങള്‍ ഓരോന്നായി ബിജെപി പുറത്തു കൊണ്ടുവരും.
കൂത്തുപ്പറമ്ബിലെ രാഷ്ട്രീയ എതിരാളിയായിരുന്ന സഖാവ് എം വി രാഘവനെ തടുക്കാനായി മനുഷ്യ മതിലായി നിര്‍ത്തിയ അഞ്ചു സഹോദരങ്ങളെ സ്വാശ്രയ കോളേജ് സമരം എന്ന പേരില്‍ വഞ്ചിച്ച് മനുഷ്യകവചമായി എറിഞ്ഞു കൊടുക്കുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. അതേ എം വി രാഘവനെ പിന്നീട് പാര്‍ട്ടി പട്ടു പുതപ്പിച്ചു. എം വി രാഘവന്റെ മകന് കൂത്തുപറമ്ബില്‍ സീറ്റ് നല്കി. രക്തസാക്ഷികളെ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെ കൂടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി വഞ്ചിച്ചതെന്നും പ്രശാന്ത് ശിവന് വ്യക്തമാക്കി.
അധ:സ്ഥിത വിഭാഗങ്ങളെയും ദളിതരെയും ഈഴവരെയും പറ്റിക്കുന്ന നയമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി എല്ലായ്പ്പോഴും സ്വീകരിക്കുന്നത്. പുന്നപ്ര വയലാര്‍ സമരത്തിന്റെ നായകന് എന്ന് പറയപ്പെടുന്ന വി എസ് അച്യുതാനന്ദന് ഈ സമരം നടക്കുമ്ബോള്‍ മച്ചിന്റെ മുകളില്‍ ഒളിച്ചിരിക്കുകയായിരുന്നു. പാവങ്ങളെ തോക്കിന് മുനയിലേക്ക് എറിഞ്ഞു കൊടുത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി സൃഷ്ടിച്ച രക്തസാക്ഷികളുടെ ഓരോ കഥകളും എണ്ണിയെണ്ണി പുറത്തു വരികയാണ്.
പോലീസുകാര്‍ വെടിവെച്ചു കൊന്ന് രക്തസാക്ഷിയാക്കിയെന്ന് പറയപ്പെടുന്ന സര്‍ദാര്‍ ഗോപാലകൃഷണ പിള്ള ഇന്ത്യന്‍ ദേശീയ പതാക കത്തിക്കാന്‍ ശ്രമിച്ച രാജ്യദ്രോഹിയാണ്. ഗോപാല കൃഷ്ണ പിള്ളയെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി രക്ത സാക്ഷിയാക്കാന്‍ ശ്രമിക്കുന്നത്. അത്തരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിയെടുത്ത രക്തസാക്ഷികളുടെ കഥകള്‍ ഓരോന്നോരോന്നായി പുറത്തു കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനമധ്യത്തില്‍ വിചാരണ ചെയ്യാന്‍ പോകുകയാണ്. നാട്ടിലെ സാധാരണക്കാരോടും ദളിതരോടും പാവങ്ങളോടും സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളോടും കമ്യൂണിസ്റ്റ് പാര്‍ട്ടി മറുപടി പറയേണ്ടി വരും. ജനങ്ങളെ പറ്റിച്ചു കൊണ്ട് സമരം നടത്തി അവരെ രക്തസാക്ഷികളായി സൃഷ്ടിച്ച് പാര്‍ട്ടിയ്ക്ക് വേണ്ടി മാര്‍ക്കറ്റ് ചെയ്തിരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങള്‍ക്കെതിരെയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ ഇന്ന് സത്യങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി മനപൂര്‍വ്വം സൃഷ്ടിച്ച രക്തസാക്ഷികളുടെ ചരിത്രം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാന്‍ പോകുകയാണ്. ഈ ചര്‍ച്ചയെ പ്രതിരോധിക്കാനാണ് അക്രമവുമായി മുന്നോട്ട് വരുന്നതെങ്കില്‍ ഈ അക്രമങ്ങളെ പ്രതിരോധിക്കാന്‍ തക്ക സംവിധാനം ഇന്ന് ബിജെപിയ്ക്കുണ്ട്.
കമ്യൂണിസ്റ്റ് പാര്‍ട്ടി പടച്ചു വിട്ടിട്ടുള്ള ഓരോ നുണകളും ഇനി കേരള ജനത ചര്‍ച്ച ചെയ്യാന്‍ പോകുകയാണ്. കമ്യൂണിസ്റ്റുകാരുടെ ഉറക്കം നഷ്ടപ്പെടുന്ന രാത്രികള്‍ ആഗതമായിരിക്കുകയാണ്. ഇനി നിങ്ങള്‍ മറുപടി പറയേണ്ട കാലഘട്ടമാണ്. മുഖ്യമന്ത്രി പിണറായി മറുപടി പറഞ്ഞേ തീരു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓരോ നോതാക്കന്മാരും എണ്ണിയെണ്ണി മറുപടി പറയണം. ഈ രക്തസാക്ഷികളുടെ കുടുംബത്തിന് മുന്നിലെ ഈ നാട്ടിലെ ജനങ്ങള്‍ക്ക് മുന്പില് നേതാക്കള്‍ മറുപടി പറയണം. ഭാരതീയ ജനതാ പാര്‍ട്ടിയും ഈ നാട്ടിലെ ജനങ്ങളും നിങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.