മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ ട്വന്റി ട്വന്റി പാര്‍ട്ടിയില്‍ ചേര്‍ന്നു.

ഇന്ന് രാവിലെ കൊച്ചിയില്‍ ചേര്‍ന്ന ട്വന്റി ട്വന്റി ഉപദേശക സമിതി യോഗത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ട്വന്റി ട്വന്റി സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിക്കും. ഇന്ന് രാവിലെ കൊച്ചിയില്‍ ചേര്‍ന്ന ട്വന്റി ട്വന്റി ഉപദേശക സമിതി യോഗത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ഉമ്മന്‍ ചാണ്ടിയുടെ മൂത്ത മകള്‍ മറിയയുടെ ഭര്‍ത്താവ് വര്‍ഗീസ് ജോര്‍ജാണ് ഔദ്യോഗികമായി ട്വന്റി ട്വന്റി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ട്വന്റി ട്വന്റി ഉപദേശക സമിതി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വര്‍ഗീസ് ജോര്‍ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
ട്വന്‍്റി ട്വന്‍റി യുടെ മികവ് കണ്ടാണ് താന്‍ സംഘടനയില്‍ അംഗമാകുന്നത് എന്ന് വിശദീകരിച്ച വര്‍ഗീസ് യുഡിഎഫ് ബന്ധം അവസാനിപ്പിച്ചതിന്‍്റെ കാരണം വ്യക്തമാക്കില്ല. മറ്റൊരു യുഡിഎഫ് നേതാവ് പിജെ ജോസഫിന്‍്റെ മകള്‍ യമുനയുടെ ഭര്‍ത്താവ് ഡോക്ടര്‍ ജോസഫ് നേരഞ്ഞെ ട്വന്‍റി ട്വന്‍്റി യില്‍ ചേര്‍ന്നിരുന്നു.

കോതമംഗലത്ത് ജോസഫ് ഗ്രൂപ്പിന്‍റെ സ്ഥാനാര്‍ഥിക്കെതിരെ ട്വന്‍റി20 ലേബലില്‍ മത്സരിക്കുകയാണ് ജോ. മക്കളും ബന്ധുക്കളും ഒന്നൊന്നായി ട്വന്‍്റി ട്വന്‍്റി യെ പുല്‍കുന്നതിനെ എങ്ങനെ വിശദീകരിക്കും എന്ന് ആശങ്കയിലാണ് പ്രമുഖ യുഡിഎഫ് നേതാക്കള്‍