തിരുവനന്തപുരം: മുൻ മന്ത്രിയും കേരളകോൺഗ്രസ് ബി സ്ഥാപക നേതാവും മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനുമായ ആർ ബാലകൃഷ്‌ണ പിളളയുടെ (87) ആരോഗ്യ നില ഗുരുതരം. കടുത്ത ശ്വാസ തടസത്തെ തുടർന്ന് കൊട്ടാരക്കരയിലെ വിജയാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്നുരാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഉറ്റ ബന്ധുക്കൾ ഉൾപ്പടെയുളളവർ അദ്ദേഹത്തോടൊപ്പമുണ്ട്.