തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രികകള്‍ തള്ളിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. നടപടി രാഷ്ട്രീയ പ്രേരിതമെന്നും സിപിഎമ്മിന്റെ സമ്മര്‍ദം മൂലമാണ് നടപടിയുണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.
നിയമപരമായി നേരിടും. എന്‍ഡിഎക്ക് മൂന്നിടത്തും സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്നും കെ.സുരേന്ദ്രന് വ്യക്തമാക്കി.
അതേസമയം, നാമനിര്‍ദേശപത്രിക തള്ളിയത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ധാരണയ്ക്ക് തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കുറ്റപ്പെടുത്തി. അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് സിപിഎം. സംഘപരിവാറും സിപിഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരം നടത്തുകയാണ്. സിപിഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.