ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള ജനക്ഷേമ വാഗ്ദ്ധാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക. സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ 3,000രൂപയാക്കും, പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 6,000രൂപ നല്‍കും, എല്ലാ വെള്ള കാര്‍ഡുകാര്‍ക്കും അഞ്ച് കിലോ അരി സൗജന്യമായി നല്‍കും, അര്‍ഹരായ അഞ്ച് ലക്ഷം പേര്‍ക്ക് വീട്, തുടങ്ങിയവയാണ് പ്രധാന വാഗ്ദ്ധാനങ്ങള്‍.
ഇത് ജനങ്ങളുടെ മാനിഫെസ്റ്റോ ആണെന്നും, യുഡിഎഫ് അധികാരത്തില്‍ വരുമ്ബോള്‍ പത്രികയില്‍ പറയുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ശശി തരൂരിന്റെ നേതൃത്വത്തില്‍ ജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും നേരിട്ട് അഭിപ്രായം തേടിയാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്.ഇന്നലെ എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയിരുന്നു.