കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നടി ഖുശ്ബുവിനെതിരെ വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചാരണം. ‘തന്നോട് അപമര്യാദയായി പെരുമാറിയ ബി.ജെ.പി പ്രവര്‍ത്തകനെ ഖുശ്ബു മര്‍ദിക്കുന്നു’ എന്ന തരത്തില്‍ അടിക്കുറിപ്പ് നല്‍കിയാണ് അടിസ്ഥാനവിരുദ്ധമായ ഈ വീഡിയോ പ്രചരിക്കപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടന്ന കാര്യമാണ് അടുത്തിടെ നടന്നത് എന്ന മട്ടില്‍ പ്രചരിക്കപ്പെടുന്നതെന്നതാണ് വസ്തുത.
2019ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്-ജെ.ഡി.യു സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഖുശ്ബു ബംഗളുരുവില്‍ എത്തിയപ്പോള്‍ ഒരു പ്രവര്ത്തകന് അപമര്യാദയായി പെരുമാറുകയും ഖുശ്ബു അയാളുടെ മുഖത്ത് അടിക്കുകയും ചെയ്തതാണ് യഥാര്‍ത്ഥ സംഭവം. വസ്തുത അതാണെന്നിരിക്കെയാണ് ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷമുള്ള സംഭവം ഇതെന്നും നടിയോട് മോശമായി പെരുമാറുന്നയാള്‍ ബി.ജെ.പിക്കാരനാണ് എന്ന മട്ടിലുമാണ് വീഡിയോ പ്രചരിക്കപ്പെടുന്നത്.
സംഭവം നടന്ന അന്നുതന്നെ ഖുശ്ബു അതേക്കുറിച്ച് പ്രതികരിച്ചിരുന്നു. ബംഗളുരു സെന്‍ട്രലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയപ്പോഴാണ് ഒരാള്‍ ഖുശ്ബുവിന്‍െ്റ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ചത്. തുടര്‍ന്നു ആദ്യം ഇത് കാര്യമാക്കാതെ താരം മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ ഇയാള്‍ വീണ്ടും മോശം പ്രവൃത്തി ആവര്‍ത്തിച്ചതോടെയാണ് ഖുശ്ബു അയാളുടെ മുഖത്ത് അടിച്ചത്.