ഏലത്തൂര്‍ സീറ്റില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സമവായ ചര്‍ച്ചയ്ക്ക് ചേര്‍ന്ന യോഗത്തില്‍ കയ്യാങ്കളി. സീറ്റ് എന്‍സികെയ്ക്ക് നല്‍കുന്നതിനെ ചൊല്ലിയാണ് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കിയത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി തോമസ്, ഡിസിസി അംഗങ്ങള്‍ നിലവിലെ യുഡിഎഫ് നിശ്ചയിച്ച സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരി, വിമത സ്ഥാനാര്‍ത്ഥിയായ കെപിസിസി അംഗം ദിനേശ് മണി ഉള്‍പ്പടെയുളളവര്‍ സ്ഥലത്തുണ്ടായിരുന്നു. യോഗം ആരംഭിക്കാനിരിക്കെയാണ് ബഹളമുണ്ടായത്.
വിവിധ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ കയ്യാങ്കളിയുമുണ്ടായി. എന്‍സികെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് ബഹളം വച്ച പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. ബഹളത്തിന് ശേഷം യോഗം ഇപ്പോള്‍ പുരോഗമിക്കുകയാണ്.ബഹളം വച്ച പ്രവര്‍ത്തകര്‍ കെ.വി തോമസിനെയും വിമര്‍ശിച്ചു. യോഗത്തില്‍ പങ്കെടുക്കാനെത്തിയ കോഴിക്കോട് എം.പി എം.കെ രാഘവന് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. സുല്‍ഫീക്കര്‍ മയൂരിയെ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ദിനേശ് മണിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമോയെന്ന ചോദ്യത്തിന് എം.കെ രാഘവന് പ്രതികരിച്ചില്ല.
ഏലത്തൂരിലെ സമവായ ചര്‍ച്ചയ്ക്കിടെ കോഴിക്കോട് ഡിസിസി ഓഫീസില്‍ കൂട്ടയടി; എം കെ രാഘവന് എം പി ഇറങ്ങിപ്പോയി
