ചെങ്കോട്ടയെ വിറപ്പിച്ച്‌ പുന്നപ്ര- വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതിക്ക് നേരെ സി പി എം ഭീഷണിയുടെ സ്വരം ഉയര്‍ത്തിയിരുന്നു. സംഭവത്തില്‍ ഹാലിളകിയ സി പി എമ്മുകാര്‍ക്ക് മറുപടി നല്‍കുകയാണ് സന്ദീപ്. തെരഞ്ഞെടുപ്പ് പ്രചരണവേളയിലായിരുന്നു സന്ദീപിന്‍്റെ മറുപടി. സത്യങ്ങള്‍ വിളിച്ച്‌ പറയുമ്ബോള്‍ ഹാലിളകുക സ്വാഭാവികമാണെന്നും അങ്ങനെ ഹാലിളകിയാല്‍ രക്തസാക്ഷി മണ്ഡപത്തിന് ചുറ്റും രണ്ട് റൗണ്ട് ഓടി രണ്ടെണ്ണം അടിച്ച്‌ വീട്ടില്‍ പോയി കിടന്നുറങ്ങാന്‍ നോക്കെന്നുമാണ് സന്ദീപ് സി പി എമ്മിനെ പരിഹസിച്ച്‌ കൊണ്ട് പറയുന്നത്. സന്ദീപ് വാചസ്പതിയുടെ വാക്കുകള്‍.
ഞങ്ങള്‍ക്ക് ആരേയും പേടിയില്ല. നിങ്ങള്‍ക്ക് തന്‍്റേടമുണ്ടെങ്കില്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറയുക. പുന്നപ്രയിലുള്ളത് നിങ്ങളുടെ രക്തസാക്ഷി മണ്ഡപമല്ല, ആയിരക്കണക്കിന് ജനങ്ങളെ ചതിച്ച്‌ കൊന്നതിന്‍്റെ വിശ്വാസവഞ്ചനയുടെ പ്രതീകമാണ്. നിങ്ങള്‍ പറയുന്നത് സ്വാതന്ത്ര്യസമര സേനാനികളാണെന്നാണ്. ആ സ്വാതന്ത്ര്യസമര സേനാനികളുടെ മണ്ണിലേക്കാണ് ഞങ്ങള്‍ പ്രവേശിച്ചത്. ഒരു രക്തസാക്ഷി മണ്ഡപത്തില്‍ കയറി ഒരു ബിജെപിക്കാരന്‍ നാല് പൂവിട്ടപ്പോഴേക്കും മുട്ട് വിറച്ച്‌ പോയ സി പി എമ്മുകാരെ പറ്റി ഞങ്ങളെന്ത് പറയാനാണ്? ഞങ്ങള്‍ നിങ്ങളെ പോലെ രക്തസാക്ഷി മണ്ഡപത്തിന് നേരെ ബോംബ് എറിഞ്ഞില്ലല്ലോ. സ്വന്തം നേതാവായ കൃഷ്ണപിള്ളയുടെ സ്മാരകം നിങ്ങള്‍ തന്നെ അടിച്ച്‌ തകര്‍ത്തത് പോലെ ഞങ്ങള്‍ ചെയ്തില്ലല്ലോ?അവിടെ കരി ഓയില്‍ ഒഴിച്ചില്ലല്ലോ? ഞങ്ങള്‍ നാല് പൂവിട്ടപ്പോല്‍ തെറിച്ച്‌ പോകുന്ന ആശയമാണോ സി പി എമ്മിന്‍്റെ കൈവശമുള്ളത്?
സി പി എമ്മിന് ഇന്ന് അറിയാവുന്ന ഏക ഭാഷ മസിലിന്‍്റെ ഭാഷയാണ്. പക്ഷേ, ആലപ്പുഴയിലെ സി പി എമ്മുകാര്‍ക്ക് അറിയാമല്ലോ? മസിലിന്‍്റെ കാര്യത്തില്‍ ഞങ്ങളും ഒട്ടും പുറകിലല്ല. ഞങ്ങളെ കൊണ്ട് ദയവ് ചെയ്ത് ശരീരത്തിന്‍്റെ ഭാഷ സംസാരിപ്പിക്കരുത്. ഇന്ന് നിങ്ങള്‍ കൈവെച്ചത് ഞങ്ങളുടെ യുവമോര്‍ച്ചയുടെ അഖിലേന്ത്യ നേതാവിന് നേരെയാണ്. അമ്ബലപ്പുഴയിലെ പ്രിയസ്ഥാനാര്‍ത്ഥികളുടെ ദേഹത്താണ്. എസ് ഡി പി ഐയുടെ അച്ചാരം പറ്റി ആരെങ്കിലുമൊക്കെ ആലപ്പുഴയുടെ മണ്ണില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ വിനീതമായ ഭാഷയില്‍ പറയുന്നു, ദയവ് ചെയ്ത് ഞങ്ങളോട് മുട്ടാന്‍ വരരുത്. നിങ്ങള്‍ ഞങ്ങള്‍ക്കൊരു എരയേ അല്ല. നിങ്ങള്‍ പോയി സ്വപ്നയുടെ പാവാടച്ചരടില്‍ തൂങ്ങിച്ചാവുകയാകും നല്ലത്. ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടെങ്കില്‍ അത് പൊതുസമൂഹത്തിനോട് പറയണം. എത്ര മറച്ച്‌ വെച്ചാലും ചരിത്രം ഞങ്ങള്‍ ചികഞ്ഞെടുക്കും. നിങ്ങള്‍ പടുത്തുയര്‍ത്തിയ നുണയുടെ കൊട്ടാരം ഞങ്ങള്‍ തകര്‍ക്കും, അപ്പോള്‍ ഹാലിളകുക സ്വാഭാവികം. അത്ര ഹാലിളകിയാല്‍ രക്തസാക്ഷി മണ്ഡപത്തിന് ചുറ്റും രണ്ട് റൗണ്ട് ഓടി രണ്ടെണ്ണം അടിച്ച്‌ വീട്ടില്‍ പോയി കിടന്നുറങ്ങാന്‍ നോക്ക്- സന്ദീപ് വാചസ്പതി വ്യക്തമാക്കി.