ടൂറിന്‍: യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കോവിഡ് മുക്തനായി. 19 ദിവസത്തോളം നീണ്ടുനിന്ന ചികിത്സക്കൊടുവിലാണ് ഇദ്ദേഹം കോവിഡ് മുക്തനായത്. യുവന്റസ് ക്ലബ് ട്വിറ്ററിലൂടെയാണ് താരത്തിന് രോഗം ഭേദമായാ വിവരം അറിയിച്ചത്. നാഷന്‍സ് ലീഗില്‍ കളിച്ചതിനുശേഷം ഒക്ടോബര്‍ 13 നാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത് .ഇറ്റലിയില്‍ തിരിച്ചെത്തിയതു മുതല്‍ അദ്ദേഹം സ്വയം നിരീക്ഷത്തിലായിരുന്നു. മൂന്നു പി സി ആര്‍ പരിശോധനയിലും കോവിഡ് മുക്തനല്ലായിരുന്നു താരം. മൂന്ന് പിസിആര്‍ പരിശോധനയിലും കോവിഡ് മുക്തനല്ലായിരുന്നു താരം. ഇതുമൂലം ചാമ്ബ്യന്‍സ് ലീഗില്‍ ബാഴ്സലോണയ്ക്കെതിരായ മത്സരം റൊണാള്‍ഡോയ്ക്ക് നഷ്ടമാവുകയും ചെയ്തിരുന്നു.