ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലെ പ്രസ്താവനയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രകോപനപരമായി കാനം രാജേന്ദ്രന് ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേസ് നടത്തി തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാര്‍ കുഴപ്പമാണെന്ന് പറയുന്നു. കോടതി വിധി വരും വരെ കാത്തിരിക്കുന്നതാണ് മര്യാദയെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ഓരോരുത്തര് ഓരോ പരിപാടിയുമായി മുന്നോട്ട് പോകുന്നു എന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി.
സംസ്ഥാനത്ത് കൊവിഡ് വ്യാപന തരംഗത്തിന് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. എട്ട് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനത്തിനുള്ള സാധ്യത കൂടിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. സംസ്ഥാനത്ത് കൊവിഡ് വാക്സീന് വിതരണം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല പ്രശ്നം; കാനം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല: മുഖ്യമന്ത്രി
