ആരാധകരോട് അഭ്യര്‍ത്ഥനയുമായി നടി അനശ്വര രാജന്‍. തന്റെ അനുവാദം കൂടാതെ വീട്ടിലേക്ക് വരല്ലേ എന്ന അഭ്യര്‍ഥനയുമായാണ് താരം വന്നിരിക്കുന്നത്. കോവിഡ് വ്യാപന സാഹചര്യത്തില്‍ ആണ് ഇങ്ങനെ ഒരു തീരുമാനം എന്നും നടി പറഞ്ഞു.

വീട്ടിലേക്ക് വരുന്നുണ്ടെങ്കില്‍ തന്നെ താന്‍ വീട്ടില്‍ ഉണ്ടോ എന്നും, തന്റെ മുന്‍‌കൂര്‍ സമ്മതം വാങ്ങിയതിനു ശേഷവും മാത്രം വരിക എന്നും അനശ്വര രാജന്‍ പറയുന്നു. ആരാധകരൊട് മാത്രമല്ല തന്റെ ഇന്റര്‍വ്യൂ എടുക്കാന്‍ എത്തുന്ന മാധ്യമ പ്രവര്‍ത്തകരോട് കൂടിയാണ് ഈ അഭ്യര്‍ത്ഥിന എന്നും അനശ്വര പറഞ്ഞു.