ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍. സര്‍ക്കാരിന്റ സ്വാധീനം ഉപയോഗിച്ച് ശിവശങ്കര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശിവശങ്കര്‍ ശ്രമിക്കുന്നുണ്ടെന്നും ഇഡി ആരോപിക്കുന്നു.
ഇഡി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേരളാ പോലീസ് കേസെടുത്ത വിവരവും എന്‍ഫോഴ്സ്മെന്റ് സുപ്രീം കോടതിയെ അറിയിച്ചു. നിയമവാഴ്ച്ച ഉറപ്പാക്കുന്നതിന് കേരളത്തിലെ സര്‍ക്കാര്‍ തന്നെ തടസം നില്ക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സമ്മര്‍ദ്ദം ചൊലുത്തുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും സിവില്‍ പോലീസ് ഉദ്യോഗസ്ഥയെ കൊണ്ട് ഇതിനു വേണ്ടി മൊഴി നല്കിപ്പിച്ചുവെന്നുമാണ് ഇഡിയുടെ ആരോപണം.
ലൈഫ് മിഷന് അഴിമതി കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന് മേല്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചൊലുത്തിയെന്ന വനിതാ പോലീസ് ഉദ്യോസ്ഥയുടെ മൊഴിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസ് അട്ടിമറിക്കാന്‍ ശ്രമം; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് സുപ്രീം കോടതിയില്‍
