തിരുവനന്തപുരം: മുന്‍ മന്ത്രിയും കേരളകോണ്‍ഗ്രസ് ബി സ്ഥാപക നേതാവും മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍ ബാലകൃഷ്‌ണ പിളളയുടെ (87) ആരോഗ്യ നില ഗുരുതരം. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ വിജയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് അദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിച്ചത്. കുടുംബാംഗങ്ങളും ഏറ്റവും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്. മകനും എംഎല്‍എയുമായ ഗണേഷ് കുമാറിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പത്തനാപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്തത് ബാലകൃഷ്ണപിള്ളയായിരുന്നു. പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് ഗണേഷ് കുമാര്‍.