ചെറുവത്തൂര്‍: പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്നു വീട്ടിലെത്തിയ യുവ ഡോക്ടര്‍ മരിച്ചു. റിട്ട. എസ്ഐ കൊടക്കാട് ഓലാട്ടെ പുരുഷോത്തമന്റെ മകള്‍ ഡോ. ആതിര (26) ആണു മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ 12നാണ് ആതിര പ്രസവിച്ചത്. വീട്ടിലെത്തിയ ആതിരയ്ക്കു കഴിഞ്ഞ ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നു പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നില ഗുരുതരം ആയതിനെത്തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആതിരയുടെ ഭര്‍ത്താവ് പേരാമ്ബ്ര സ്വദേശി ഡോ. അര്‍ജുന്റെ പരാതിയില്‍ പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. അമ്മ: സുസ്മിത (ചിന്മയാ വിദ്യാലയ, പയ്യന്നൂര്‍). സഹോദരി: അനശ്വര.