ന്യൂഡല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ ദുരൂഹ മരണക്കേസില്‍ നിന്നു തന്നെ ഒഴിവാക്കണമെന്നു ഭര്‍ത്താവു ശശി തരൂര്‍ എംപി. കേസ് പരിഗണിക്കുന്ന സ്പെഷല്‍ കോടതി മുന്‍പാകെയാണു ഇക്കാര്യം ആവശ്യപ്പെട്ടത്. ആത്മഹത്യ, കൊലപാതകം എന്നീ സാധ്യതകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ യാദൃച്ഛിക മരണമെന്ന നിഗമനത്തിലാണ് എത്തിച്ചേരാന്‍ സാധിക്കുക.
എന്നാല്‍ വിവിധ ഏജന്‍സികളില്‍ നിന്നുള്ള വിദഗ്ധര്‍ അന്വേഷണം നടത്തിയിട്ടും മരണ കാരണം കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നു തരൂരിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. കേസ് വീണ്ടും 23നു പരിഗണിക്കും.