സൗദിയില്‍ സ്വദേശിവത്ക്കരണ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. നാലായിരത്തിലധികം സ്ഥാപനങ്ങളിലാണ് നിയമ ലംഘനം കണ്ടെത്തിയത്. മന്ത്രാലയം നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് നിയമ ലംഘനങ്ങള്‍ പിടികൂടി നടപടി സ്വീകരിച്ചത്.

രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ മാനവ വിഭവശേഷി വികസന മന്ത്രാലയം നിര്‍ദ്ദേശിച്ച രീതിയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രാലയ അതികൃതര്‍ പരിശോധന ശക്തമാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ മാസം മുക്കാല്‍ ലക്ഷത്തോളം പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രാലയ അതികൃതര്‍ പറഞ്ഞു. ഇവയില്‍ നാലായിരത്തി ഒരുന്നൂറ്റി അന്‍പത്തിയെട്ട് സ്ഥാപനങ്ങള്‍ നിര്‍ദ്ദേശം പാലിക്കാത്തതായി കണ്ടെത്തി.