ഉമ്മൻ ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളി മണ്ഡലത്തിലെ വാകത്താനം പഞ്ചായത്ത് കൺവൻഷൻ ബഹിഷ്ക്കരിച്ച് കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം. തിരഞ്ഞെടുപ്പ് എകോപന സമിതി കൂടി തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ ഘടകകക്ഷികളെ പങ്കെടുപ്പിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമെന്ന് കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എബ്രഹാം ആലഞ്ചേരി ,സംസ്ഥാന സമിതി അംഗം ജോയി നാലുന്നാക്കൽ ,ജില്ലകമ്മറ്റി അംഗം ബാബു കുമ്മൻകുളം എന്നിവർ റിപ്പാർട്ടർ കേരളയോട് പറഞ്ഞു. അവഗണന തുടർന്നാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകെണ്ട എന്നതാണ് തങ്ങളുടെ തീരുമാനം എന്നും അവർ പറഞ്ഞു.