തൃശൂര്‍: എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കയ്യിലെത്തുമെന്ന് നടനും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. തൃശൂരില്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങള്‍ രാഷ്ട്രീയക്കാരുടെ കൈകളിലല്ല ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയ്ക്കായി പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണം നടത്തും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം കേന്ദ്ര നേതാക്കള്‍ ആരംഭിച്ചു കഴിഞ്ഞു. ശബരിമല ഇത്തവണയും പ്രചാരണ വിഷയമാണെന്നും ഇതേക്കുറിച്ചുള്ള സീതാറാം യെച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂരില്‍ ശക്തമായ മത്സര സാധ്യതയുണ്ട്. തൃശൂരിലെ വോട്ടര്‍മാര്‍ തനിക്ക് വിജയം തരും. മത്സര സാധ്യത എന്താണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങിയെന്ന് കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്നതിനെ പരാമര്‍ശിച്ചു കൊണ്ട് സുരേഷ് ഗോപി പറഞ്ഞു.