രാജ്യങ്ങളോട് ആസ്ട്രാസെനെക്ക വാക്സിന് ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്ത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). എന്നാല്‍ ആരോഗ്യപരമായ ആശങ്കകളെത്തുടര്‍ന്ന് ഒരു കൂട്ടം രാജ്യങ്ങള്‍ ഇതിന്റെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് വാക്സിന്റെ സുരക്ഷയെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. വാക്സിന് സ്വീകരിച്ചതിനെത്തുടര്‍ന്ന് രക്തം കട്ടപിടിക്കുകയും മസ്തിഷ്ക രക്തസ്രാവമുണ്ടാവുകയും ചെയ്തതായി ചില രാജ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴും ലോകാരോഗ്യസംഘടനയും യൂറോപ്പിലെ മെഡിസിന് റെഗുലേറ്ററിയും ആസ്ട്രാസെനെക്കയും വാക്സിന് സുരക്ഷിതമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ആസ്ട്രാസെനെക്ക വാക്സിന് കുത്തിവയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ പരിഗണിച്ചുനോക്കുമ്ബോള് അതുണ്ടാക്കുന്ന അപകടസാധ്യതകള്‍ കുറവാണെന്നതിനാലാണ് ലോകാരോഗ്യ സംഘടന ഇത് പ്രോത്സാഹിപ്പിക്കുന്നത്.
ആസ്ട്രാസെനെക്ക വാക്സിന് ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്തു ലോകാരോഗ്യ സംഘടന
