ചങ്ങനാശേരി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമെതിരെ തുറന്നടിച്ച്‌ എന്‍എസ്‌എസ്. മുഖ്യമന്ത്രിയുടെയും കാനത്തിന്റെ യും നിലപാട് മാറ്റം വിശ്വാസികളെ വെറും വിഡ്ഢികളാക്കുന്നതിനു വേണ്ടിയാണെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

കാനം രാജേന്ദ്രന്‍ സര്‍ക്കാരിനെ രക്ഷിക്കാനുള്ള പാഴ്ശ്രമം നടത്തുകയാണ്. കേസിന്റെ അന്തിമ വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് പറയുന്ന കാനത്തിന്റെ പ്രസ്താവന തന്നെ കേസ് നിലവിലുണ്ട് എന്ന കാര്യം വ്യക്തമാക്കുന്നതാണ്. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് ശബരിമല കേസില്‍ അന്തിമവിധി വരുമ്ബോള്‍ വിശ്വാസികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായാല്‍ എല്ലാവരുമായും ആലോചിച്ച ശേഷം മാത്രമേ വിധി നടപ്പാക്കു എന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അവരുടെ ദേശീയ ജനറല്‍ സെക്രട്ടറിയുടെ കഴിഞ്ഞ ദിവസശത്ത പ്രസ്താവന ഇതിനു വിരുദ്ധമല്ലേ എന്നും പ്രസ്താവനയില്‍ എന്‍എസ്‌എസ് ചോദ്യമുയര്‍ത്തി.