കൊല്‍ക്കത്ത: മതമൗലിക വാദികളുടെ പ്രതിഷേധങ്ങളൊന്നും രാജ്യത്ത് പൗരത്വനിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാരിനെ പിന്തിരിപ്പിച്ചിട്ടില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ. പൗരത്വനിയമ ഭേദഗതി ഉടന്‍ നടപ്പാക്കുമെന്ന് നദ്ദ പറഞ്ഞു. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“പൗരത്വ നിയമ ഭേദഗതി ഉടന്‍ രാജ്യത്ത് നടപ്പാക്കും. നിയമം നേരത്തെ രാജ്യത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയതാണ്. എന്നാല്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇത് നീണ്ടു പോകുകയായിരുന്നു. നിലവില്‍ കൊറോണ വ്യാപനതോത് കുറഞ്ഞ് സ്ഥിതിഗതികള്‍ കൂടുതല്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്. നിലവില്‍ നയങ്ങള്‍ രൂപപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പിലാക്കും.” – അദ്ദേഹം പറഞ്ഞു.