കാന്‍ബറ: ഹോളിവുഡ് – ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനും നടനുമായ നിക് ജോനാസും ചേര്‍ന്ന് ഓസ്കര്‍ നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി ആസ്‌ട്രേലിയന്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ പീറ്റര്‍ ഫോര്‍ഡ്. നിങ്ങള്‍ രണ്ടുപേരോടും എനിക്ക് ബഹുമാനക്കുറവില്ല, എന്നാല്‍, ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിക്കാന്‍ നിങ്ങള്‍ക്ക് എന്താണ് യോഗ്യത? എന്നായിരുന്നു പീറ്ററിന്റെ ചോദ്യം. തൊട്ടുപിന്നാലെ പ്രിയങ്ക മറുപടിയുമായി രംഗത്തെത്തി. ഒരാളുടെ യോ​ഗ്യതയെക്കുറിച്ചുള്ള നിങ്ങളുടെ ചിന്ത ഞാന്‍ ഇഷ്ടപ്പെടുന്നു. ഇത് ഞാന്‍ അഭിനയിച്ച 60 ലേറെ ചിത്രങ്ങളുടെ പട്ടികയാണ് – പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.