ന്യൂഡല്‍ഹി : എഴുപതോളം രാജ്യങ്ങളിലായി ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്തത് ആറു കോടി വാക്സിന് ഡോസുകള്‍. തദ്ദേശീയമായ വാക്സിന് ഉത്പാദനം ഇന്ത്യയില്‍ നടക്കുന്നതിനാല്‍ വാക്സിന് വേണ്ടി ഇന്ത്യയെ സമീപിക്കുന്ന രാജ്യങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്.
രാജ്യത്തിന്റെ ആവശ്യം കഴിഞ്ഞ് ശേഷിക്കുന്ന അളവ് വാക്സിന് വരും ആഴ്ചകളിലും മാസങ്ങളിലും പങ്കാളിത്ത രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.