വിക്രമിന്റെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ കനിഹ എത്തുന്നു. ആര്‍.അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയാണ് ചിത്രം . ഫൈവ് സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചാണ് കനിഹ സിനിമയില്‍ എത്തുന്നത്.

മലയാളത്തില്‍ ജോഷി- സുരേഷ് ഗോപി ചിത്രം പാപ്പനില്‍ അഭിനയിച്ചു വരികയാണ് കനിഹ ഇപ്പോള്‍. മാമാങ്കമാണ് ഒടുവില്‍ തിയേറ്ററില്‍ എത്തിയ ചിത്രം. ശ്രീനിധി ഷെട്ടിയാണ് കോബ്രയിലെ നായിക. മലയാളത്തില്‍നിന്ന് മിയ, ബാബുആന്റണി, സര്‍ജാനോഖാലിദ്, മാമുക്കോയ എന്നിവരും താരനിരയിലുണ്ട്.

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ അരങ്ങേറ്റ ചിത്രംകൂടിയാണ് കോബ്ര. എ.ആര്‍. റഹ്‌മാനാണ് സംഗീതം. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് കോബ്ര നിര്‍മ്മിക്കുന്നത്. ഹരീഷ് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.