ഉത്തര്‍പ്രദേശില്‍ ഹിന്ദു സന്യാസിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സന്യാസി ശിവ ഗിരിയെയാണ് ഹനുമാന് ക്ഷേത്രത്തിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആഗ്രയിലെ മൗ ഗ്രാമത്തിലാണ് സംഭവം.
പുലര്‍ച്ചെ പൂജയ്ക്കായി എത്തിയ പൂജാരിയാണ് ശിവഗിരിയുടെ മൃതദേഹം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സന്യാസിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന മഴുവും ക്ഷേത്രത്തിനകത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. സന്യാസിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.