60 വയസിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും, ഹൃദ്രോഗം, കരള്‍രോഗം, വൃക്കരോഗം, പക്ഷാഘാതം പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ ഗുരുതര രോഗമുള്ള 45 നും 59 നും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ക്കുമുള്ള കോവിഡ് വാക്‌സിനേഷന്‍ ഒന്നാം ഡോസ് ഏപ്രില്‍ 15നകം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു.

അപകട സാധ്യത ഏറ്റവും കൂടുതലുള്ള വിഭാഗമായതിനാല്‍ കുടുംബാംഗങ്ങള്‍ മുന്‍കൈയെടുത്ത് പ്രതിരോധ കുത്തിവയ്പ്പ് നടത്തണം. വൃദ്ധസദനങ്ങള്‍, അഗതിമന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് തല്‍സമയം രജിസ്‌ട്രേഷന്‍ നടത്തി വാക്‌സിനേഷന്‍ നല്‍കും. എല്ലാ പ്രാഥമിക – കുടുംബ – സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ നടത്താം. വ്യാഴാഴ്ചകളില്‍ ജീവിത ശൈലി രോഗനിര്‍ണയ ക്ലിനിക്കിലെത്തുന്നവര്‍ക്കും സൗകര്യം പ്രയോജനപ്പെടുത്താം. ‘കോവിന്‍ ആപ്’ വഴി പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം.