ചെന്നൈ: തമിഴ്നാട്ടില്‍ പ്രതിപക്ഷ പാര്‍ടി നേതാക്കളുടെ വീടുകളില്‍ റെയ്ഡ്. നടന് കമല്‍ഹാസന്റെ പാര്‍ടിയായ മക്കള്‍ നീതി മയ്യം ട്രഷററും കമലിന്റെ നിര്‍മാണ കമ്ബനിയായ രാജ്കമല് പ്രൊഡക്ഷന്‍സ് പങ്കാളിയുമായി ചന്ദ്രശേഖര രാജിന്റെ വീട്ടിലും, ഓഫീസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. വ്യാഴാഴ്ച വൈകിട്ട് മധുരൈ, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ ആരംഭിച്ച പരിശോധന രാത്രി വൈകിയും നീണ്ടു.
എട്ടു കോടി രൂപ കണ്ടെടുത്തു. ഡിഎംകെ നേതാവ് കെ എസ് ധനശേഖരന്, എംഡിഎംകെ നേതാവ് കവിന് നാഗരാജന് എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി. മഹിളാ മോര്‍ച ദേശീയ പ്രസിഡന്റ് വാനതി ശ്രീനിവാസനെതിരെ കോയമ്ബത്തൂര്‍ സൗത്തില്‍ കമല്ഹാസന് മത്സരിക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്നാണ് മക്കള്‍ നീതി മയ്യം ആരോപിക്കുന്നത്.