തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം വിമോചന സമരസമിതിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 18-ന് രാവിലെ 10-ന് നോണ്‍ കമ്പനി രജിസ്ട്രേഷന് ഐജിയുടെ വഞ്ചിയൂരിലുള്ള ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2013-ലെ കമ്പനി ഭേദഗതി നിയമത്തെ തുടര്‍ന്നു കണക്കുകളും റിപ്പോര്‍ട്ടും എല്ലാ വര്‍ഷങ്ങളിലും നോണ്‍ കമ്പനി രജിസ്ട്രാര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ മൂന്നുവര്‍ഷക്കാലം മുമ്പാകെ സമര്‍പ്പിക്കാതിരുന്നാല്‍ കമ്പനിയുടെ എല്ലാ ഡയറക്ടര്‍മാരും സ്വമേധയാ അയോഗ്യരാക്കപ്പെടുന്നതും തുടര്‍ന്നുള്ള അഞ്ച് വര്‍ഷത്തേക്ക് ഇവര്‍ക്ക് ഇന്ത്യയിലുള്ള ഒരു കമ്പനികളുടെയും ഡയറക്ടറായി ഇരിക്കാനുള്ള യോഗ്യത നഷ്ടപ്പെടുന്നതുമാണ്.
2006 മുതല്‍ 2018 വരെ തുടര്‍ച്ചയായി 12 വര്‍ഷക്കാലം എസ്എന്‍ഡിപി യോഗത്തിന്റെ കണക്കുകളും റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നില്ലെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ കേരള ഹൈക്കോടതിയുടെ ഹര്‍ജിയില്‍ വെള്ളാപ്പള്ളി നടേശനും മകന് തുഷാര്‍ വെള്ളാപ്പള്ളിയും ഉള്‍പ്പെടെയുള്ള മുഴുവന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും യാന്ത്രികമായി അയോഗ്യരാണെന്നു കണ്ടെത്തി അതിനുള്ള നടപടികള്‍ ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ നോണ്‍ ട്രെയിഡിങ്ങ് കമ്പനി രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്കിയിട്ടുള്ളതാണ്. എന്നാല്‍ വിധി പ്രസ്താവിച്ചിട്ട് 70 ദിവസം കഴിഞ്ഞിട്ടും കമ്പനി രജിസ്ട്രാറുടെ നടപടികള്‍ സ്വീകരിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് വിമോചന സമരസമിതി മാര്‍ച്ച് നടത്തുന്നത്. ഇതോടൊപ്പം തന്നെ കോടതിയലക്ഷ്യ നടപടികള്‍ നോണ്‍ ട്രെയിഡിങ് കമ്പനി രജിസ്ട്രാര്‍ക്കെതിരേ സ്വീകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. മാര്‍ച്ച് ഡോ. ബിജു രമേശ് ഉത്ഘാടനം ചെയ്യും.
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 ശതമാനം ജനസംഖ്യയുള്ള ഈഴവ സമുദായത്തില്‍ നിന്നും അര്‍ഹമായ സ്ഥാനാര്‍ത്ഥി പ്രാധാന്യം ഒരു മുന്നണികളും നല്‍കാത്തത് വെള്ളാപ്പള്ളി നടേശന്റെയും മകന് തുഷാറിന്റെയും അവസരവാദ നിലപാട് മൂലമാണെന്നും അതുവഴി സമുദായത്തിന് സമസ്ത മേഖലകളിലും അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയുമാണ്. ഈ സാഹചര്യത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ശക്തമായ പ്രചാരണ നടപടികള്‍ നടത്തുമെന്നും അറിയിച്ചു.
വിമോചന സമര സമിതി ചെയർമാൻ ഗോകുലം ഗോപാലൻ , രക്ഷാധികാരികളായ ബിജു രമേശ് , ആപ്പാഞ്ചിറ പൊന്നപ്പൻ , Ad.P. P മധുസൂദനൻ, പ്രസിഡണ്ട് Ad.അജന്ത കുമാർ, ജനറൽ സെക്രട്ടറിമാരായ Ad.കെ.എം.സന്തോഷ് കുമാർ , അരുൺ മയ്യനാട്, ട്രഷറർ ശ്രീപാദം ശ്രീകുമാർ എന്നിവർ മാർച്ചിന് നേതൃത്വം നല്‍കും.