ചെന്നൈ: മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് കനിഹ. വളരെയധികം സിനിമകളൊന്നും ചെയ്തില്ലെങ്കിലും ചെയ്ത ഓരോ ചിത്രത്തിലും മലയാളികളില്‍ ഓര്‍മയില്‍ നില്‍ക്കുന്ന കഥാപത്രങ്ങളാണ് കനിഹ സമ്മാനിച്ചതത്രയും. മമാങ്കമാണ് കനിഹയുടെതായി മലയാളത്തില്‍ എത്തിയ അവസാന ചിത്രം.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി നടക്കുന്ന ബോഡി ഷെയ്മിംഗിനെതിരെയുള്ള താരത്തിന്‍റെ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു കനിഹയുടെ പ്രതികരണം.

മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്നും ശരീരത്തെ സ്‌നേഹിക്കാന്‍ ആരംഭിക്കണമെന്നും താരം പറയുന്നു.

നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി നടന്നകലുകയെന്നും കനിഹ പറയുന്നു. തന്റെ ഒരു പഴയ ചിത്രം കണ്ടപ്പോഴുള്ള ഓര്‍മ്മകളും ചിന്തകളുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.