അഹമ്മദാബാദ്: നാട്ടുകാര്‍ മോശക്കാരിയെന്ന് വിളിച്ച യുവതിയെ പൊതുജനമധ്യത്തില്‍ സഹോദരന് കുത്തിക്കൊന്നു. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. 22കാരിയായ യുവതിയെയാണ് സഹോദരന് പൊതുജനമധ്യത്തില്‍ വെച്ച് കുത്തിക്കൊന്നത്. സഹോദരിയെ കുറിച്ച് നാട്ടുകാര്‍ മോശം അഭിപ്രായം പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്.
റീന എന്ന 22കാരിയെയാണ് പൊതുനിരത്തില്‍ വച്ച് സഹോദരന് എട്ടുതവണ കത്തി ഉപയോഗിച്ച് കുത്തിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു റീന. യുവതിയുടെ അച്ഛന്റെ കൊലപാതക കേസില്‍ കുറ്റവിമുക്തനായ ഭവന് ജോഷി എന്നയാളുടെ ഒപ്പമായിരുന്നു കഴിഞ്ഞ കുറെ നാളുകളായി റീന താമസിച്ചിരുന്നത്. കൊലപാതക കേസില്‍ റീനയുടെ അമ്മയും പ്രതിയാണ്. റീനയെ കുറിച്ച് നാട്ടുകാര്‍ മോശം അഭിപ്രായം പറയുന്നത് കേട്ടതാണ് സഹോദരന് യുവതിയെ കുത്തി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സഹോദരിയെ കൊല്ലാന്‍ പ്രേംസാങ് ടാങ്ക് എന്ന യുവാവ് തീരുമാനിക്കുകയായിരുന്നു ഉണ്ടായത്. നാട്ടുകാര്‍ നോക്കിനില്‍ക്കേയാണ് സഹോദരിയെ യുവാവ് ദാരുണമായി കുത്തിക്കൊന്നത്.
കൊലപാതകത്തിന് ശേഷം യുവാവ് മൃതദേഹത്തിന് ചുറ്റും നടന്നതായും അവിടെ കൂടിനിന്നവര്‍ പറയുന്നു. ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് നാട്ടുകാര്‍ ശ്രമിച്ചില്ലെന്ന് ആക്ഷേപമുണ്ട്. സംഭവത്തിന് ശേഷം പ്രതി പൊലീസിന് മുന്നില്‍ കീഴടങ്ങി. ആയുധം കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
–
സംഭവത്തില്‍ കച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഏറെ കാലമായി ഭര്‍ത്താവിനെ വിട്ടുപിരിഞ്ഞ യുവതി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. അടുത്തിടെയാണ് അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ കഴിഞ്ഞ ഇറങ്ങിയ ആളുമായി യുവതി ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. ഇരുവരും തമ്മില്‍ വളരെ കാലമായി പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ഇവരുടെ പ്രണയ ബന്ധത്തെ എതിര്‍ത്തതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെയാണ് യുവതിയുടെ അച്ഛന് കുത്തേറ്റു മരിക്കുന്നത്. ഈ സംഭവത്തില്‍ ഇപ്പോള്‍ യുവതിക്കൊപ്പം താമസിക്കുകയായിരുന്ന 30കാരന് ജയിലിലായിരുന്നു. ഏറെ കാലം ജയിലില്‍ കഴിഞ്ഞ ഇയാളെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടികാട്ടി അടുത്തിടെയാണ് കോടതി വിട്ടയച്ചത്.
–
ജയില്‍ മോചിതനായ ശേഷം യുവതി ഇയാള്‍ക്കൊപ്പം താമസം ആരംഭിക്കുകയായിരുന്നു. ഇതേ ചൊല്ലി നിരവധി തവണ യുവതിയുടെ സഹോദരനുമായി വഴക്ക് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസവും യുവതിയും ഒപ്പം താമസിച്ചിരുന്നയാളും സഹോദരനുമായി വഴക്കുണ്ടായി. ഇതിനിടെയാണ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്തു സഹോദരന് യുവതിയെ കുത്തി വീഴ്ത്തിയത്. തുടരെ തുടരെ എട്ടു തവണയാണ് യുവാവ് സഹോദരിനെ കുത്തിയത്. കുത്തേറ്റ യുവതി തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ പ്രതി ആയുധവുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
Dailyhunt