ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ന്യൂസിലാണ്ട് താരം റോസ് ടെയിലര്‍ കളിക്കില്ല. താരത്തിന്റെ ഇടത് ഹാംസ്ട്രിംഗിലെ പരിക്കാണ് താരത്തെ ആദ്യ മത്സരത്തിന് സെലക്ഷന് ലഭ്യമല്ലാതാക്കിയത്.
ഓള്‍റൗണ്ടര്‍ മാര്‍ക്ക് ചാപ്മാനെ റോസ് ടെയിലര്‍ക്ക് കരുതലെന്ന നിലയില്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഞായറാഴ്ച നടന്ന പ്ലങ്കറ്റ് ഷീല്‍ഡ് മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്ബോളാണ് റോസ് ടെയിലറിന് പരിക്കേറ്റത്.
താരം സ്വാഡിനൊപ്പം എത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ ചികിത്സയിലാണ്. പരമ്ബരയിലെ അവസാന രണ്ട് മത്സരങ്ങളുടെ സമയത്ത് താരം തിരികെ ടീമിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ന്യൂസിലാണ്ട് കോച്ച് ഗാരി സ്റ്റെഡ് വ്യക്തമാക്കി.